Challenger App

No.1 PSC Learning App

1M+ Downloads

താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

  1. പെന്റാവാലൻ്റ് അപദ്രവ്യത്തിന്റെ സഹായത്താൽ സ്വതന്ത്ര ഇലക്ട്രോണുകൾ രൂപം കൊള്ളുകയും ചാലനം സാധ്യമാകുകയും ചെയ്യുന്നു.
  2. പെന്റാവാലൻ്റ് അപദ്രവ്യങ്ങളെ ദാതാവ് അപദ്രവ്യങ്ങൾ (Donor impurities) എന്ന് വിളിക്കുന്നു.
  3. സിലിക്കൺ ആറ്റങ്ങളിൽ നിന്നുള്ള സ്വതന്ത്ര ഇലക്ട്രോണുകൾ (തുല്യ എണ്ണം ഹോളും) താപനില വർദ്ധിക്കുന്നതിനനുസരിച്ച് കൂടുന്നു.

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    C3 മാത്രം ശരി

    D2 മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    • പെന്റാവാലൻ്റ് അപദ്രവ്യത്തിന്റെ സഹായത്താൽ സ്വതന്ത്ര ഇലക്ട്രോണുകൾ രൂപം കൊള്ളുകയും ചാലനം സാധ്യമാകുകയും ചെയ്യുന്നു.

    • അതിനാൽ ഇത്തരം അപദ്രവ്യങ്ങളെ ദാതാവ് അപദ്രവ്യങ്ങൾ (Donor impurities) എന്ന് വിളിക്കുന്നു.

    • അപദ്രവ്യ ആറ്റങ്ങൾ മൂലം ചാലനത്തിനായി ലഭ്യമായ ഇലക്ട്രോണുകളുടെ എണ്ണം ഡോപിംഗ് നിലയെ (Doping level) മാത്രമേ ആശ്രയിക്കുന്നുള്ളൂ. (താപനിലയിലുണ്ടാകുന്ന വർദ്ധനവിനെ ആശ്രയിക്കുന്നില്ല.)

    • എന്നാൽ സിലിക്കൺ ആറ്റങ്ങളിൽ നിന്നുള്ള സ്വതന്ത്ര ഇലക്ട്രോണുകൾ (തുല്യ എണ്ണം ഹോളും) താപനില വർദ്ധിക്കുന്നതിനനുസരിച്ച് കൂടുന്നു.


    Related Questions:

    ചുവടെ പറയുന്നവയിൽ ഒപ്‌റ്റോ ഇലക്ട്രോണിക് ഉപകരണത്തിന് ഉദാഹരണമായിരിക്കാൻ കഴിയാത്തത് ഏത്?
    വാലൻസ് ബാൻറ്റിനേക്കാൾ ഉയർന്ന ഊർജമുള്ള എനർജി ബാന്റ് ഏതാണ്?
    ജംഗ്ഷൻ ട്രാൻസിസ്റ്റർ (Junction Transistor) എന്നത് എത്ര p-n ജംഗ്ഷനുകൾ ഉൾക്കൊള്ളുന്നു?
    ത്രിസംയോജക അപദ്രവ്യങ്ങളിലൊന്നല്ലാത്തത് ഏത്?
    പോസിറ്റീവ് ഫീഡ് ബാക്ക് എന്നറിയപ്പെടുന്നത് ഏതാണ്?