App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിട്ടുള്ളവയില്‍ മയലിന്‍ ഷീത്തുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതെന്ന് കണ്ടെത്തുക :

1.എല്ലാ നാഡീകോശങ്ങളുടേയും ഡെന്‍ഡ്രോണുകള്‍ മയലിന്‍ ഷീത്തിനാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.

2.നാഡികളില്‍ ഷ്വാന്‍ കോശങ്ങളാലും തലച്ചോറിലും സുഷുമ്നയിലും ഒളിഗോഡെന്‍ഡ്രോസൈറ്റുകളാലും മയലിന്‍ ഷീത്ത് രൂപം കൊള്ളുന്നു.

3.മയലിന്‍ ഷീത്തിന് ഇരുണ്ട നിറമാണുള്ളത്.

4.ആക്സോണിലൂടെയുള്ള ആവേഗങ്ങളുടെ സഞ്ചാരവേഗത കുറയ്ക്കുന്നത് മയലി‍ന്‍ ഷീത്താണ്.

A1 മാത്രം ശരി.

B2 മാത്രം ശരി.

C3 മാത്രം ശരി.

D4 മാത്രം ശരി.

Answer:

B. 2 മാത്രം ശരി.


Related Questions:

മദ്യം മസ്തിഷ്‌കത്തിലെ നാഡീയ പ്രേഷകമായ GABAയുടെ പ്രവർത്തനത്തെ എങ്ങനെ ബാധിക്കുന്നു?
മസ്തിഷ്ക്കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകളുടെ നാശം ഏതു രോഗത്തിന് കാരണമാകുന്നു ?

സെറിബെല്ലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. മസ്തിഷ്കത്തിൻ്റെ രണ്ടാമത്തെ വലിയ ഭാഗം.
  2. ചുളിവുകളും ചാലുകളുമുണ്ട്.
  3. ചിന്ത, ബുദ്ധി, ഓർമ, ഭാവന എന്നിവയുടെ കേന്ദ്രം.
  4. ഇന്ദ്രിയാനുഭവങ്ങൾ ഉളവാക്കുന്നു.

    ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. നാഡീവ്യവസ്ഥ നിയന്ത്രണവും ഏകോപനവും സാധ്യമാക്കുന്നത് സന്ദേശങ്ങളിലൂടെയാണ്.
    2. നാഡീകോശത്തിൻ്റെ കോശസ്‌തരത്തിനുപുറത്ത് നെഗറ്റീവ് ചാർജും അകത്ത് പോസിറ്റീവ് ചാർജും നിലനിൽക്കുന്നു
    3. അയോണുകളുടെ വിന്യാസത്തിലുള്ള വ്യത്യാസം മൂലമാണ് നാഡീകോശത്തിൻ്റെ കോശസ്‌തരത്തിനുപുറത്ത് നെഗറ്റീവ് ചാർജും അകത്ത് പോസിറ്റീവ് ചാർജും നിലനിൽക്കുന്നത്

      ഇവയിൽ ഏതെല്ലാം രോഗലക്ഷണങ്ങളാണ് നാഡീ വ്യവസ്ഥയെ ബാധിക്കുന്ന പാർക്കിൻസൺസ് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നത്?

      1. തുടരെത്തുടരെയുള്ള പേശീസങ്കോചം മൂലമുള്ള സന്നി
      2. വായിൽനിന്ന് ഉമിനീർ ഒഴുകുക
      3. കേവല ഓർമകൾ പോലും ഇല്ലാതാവുക.
      4. ശരീരത്തിന് വിറയൽ