App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിട്ടുള്ളവയിൽ ഏത് പ്രസ്‌താവന/പ്രസ്‌താവനകൾ ആണ് തെറ്റായിട്ടുള്ളത്?

  1. 1946 ഡിസംബർ പത്താം തീയതി ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ മനുഷ്യാവകാശ പ്രഖ്യാപനം നടത്തി
  2. ലോക വ്യാപാര സംഘടന 1995 ജനുവരി ഒന്നാം തീയതി പ്രവർത്തനം ആരംഭിച്ചു.
  3. ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം ന്യൂയോർക്ക് ആണ്.

    Aഎല്ലാം

    Bi, ii എന്നിവ

    Cഇവയൊന്നുമല്ല

    Di, iii എന്നിവ

    Answer:

    D. i, iii എന്നിവ

    Read Explanation:

    സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനം (Universal Declaration of Human Rights - UDHR)

    • മനുഷ്യർക്ക് സ്വാഭാവികമായി ലഭിക്കേണ്ട അവകാശങ്ങളെപ്പറ്റിയുള്ള ആദ്യ ആഗോള പ്രഖ്യാപനം
    • ഐക്യരാഷ്ടസഭയുടെ പൊതു സഭ (ജനറൽ അസംബ്ലി) പാസ്സാക്കി അംഗീകരിച്ചതാണ് അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം
    • 1948 ഡിസംബർ 10 ന് പാരീസിൽ ചേർന്ന യോഗത്തിലാണ് സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നടന്നത്
    • മനുഷ്യാവാകശത്തെ സംബന്ധിക്കുന്ന 30 അനുച്ഛേദങ്ങളാണ് ഈ പ്രഖ്യാപനത്തിൽ അടങ്ങിയിരിക്കുന്നത്.

    ലോക വ്യാപാര സംഘടന(WTO)

    • രാഷ്ട്രാന്തര വ്യാപാരനയങ്ങൾ രൂപവത്കരിക്കുന്നതിനായുള്ള അന്താരാഷ്ട്ര സംഘടന.
    • 1948 ജനുവരി 1-ന് രൂപവത്കരിച്ച GATT (ജനറൽ എഗ്രിമെന്റ് ഓൺ താരിഫ് ആൻഡ് ട്രെഡ് ) കരാറാണ് പിന്നീട് ലോക വ്യാപാര സംഘടനയായി മാറിയത്
    • 1994 ഏപ്രിൽ 15-ന് മൊറോക്കോയിലെ മാരക്കേഷിൽ വച്ച് നടന്ന ഉച്ചകോടിയാണ് ഈ സംഘടനക്കു രൂപം കൊടുത്തത്.
    • 1995 ജനുവരി 1-ന് ലോക വ്യാപാര സംഘടന നിലവിൽ വന്നു.
    •  ജനീവയാണ് ഇതിന്റെ ആസ്ഥാനം.
    • 1995 ജനുവരി മുതൽ ഇന്ത്യ WTO അംഗമാണ്
    • ലോകവ്യാപാരത്തിന്റെയും ആഗോള GDPയുടെയും 98 ശതമാനത്തിലധികം പ്രതിനിധീകരിക്കുന്ന 164 അംഗരാജ്യങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര സാമ്പത്തിക സംഘടനയാണ് WTO.

    WTOയുടെ മുഖ്യ പ്രവർത്തനങ്ങൾ :

    • രാജ്യാന്തര വ്യാപാരം സുഗമമാക്കുന്നതിലൂടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുക 
    • രാജ്യാന്തര വ്യാപാര കരാറുകളുടെ നടപ്പാക്കലിലും, പ്രവർത്തനത്തിലും മേൽനോട്ടം വഹിക്കുക.
    • രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾക്കും, തർക്കങ്ങൾ പരിഹരിക്കുന്നതിനുമുള്ള ഒരു വേദി ആയി മാറുക.

    Related Questions:

    Who is the current President of the ADB?
    കോവിഡ് വാക്സിനെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ ഐക്യരാഷ്ട്രസഭയുടെ കീഴിൽ ആരംഭിച്ച നേതൃത്വം ?
    ഇന്റർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവയുടെ ആസ്ഥാനം?
    ' സെന്റർ ഫോർ ഇന്റെർനാഷണൽ ഫോറെസ്റ്റ് റിസർച്ച് ' ആസ്ഥാനം എവിടെയാണ് ?
    അന്തർദ്ദേശീയ നാണയനിധി (IMF) യുടെ നിലവിലെ അദ്ധ്യക്ഷ ആരാണ് ?