App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. ഇന്ത്യയിലെ ദേശീയ ജലപാതകളുടെ വികസനം, നിയന്ത്രണം, പരിപാലനം എന്നിവ നിർവഹിക്കുന്നത് ഉൾനാടൻ ജലഗതാഗത അതോറിറ്റിയാണ്
  2. 1986 ൽ സ്ഥാപിതമായ ഉൾനാടൻ ജലഗതാഗത അതോറിറ്റിയുടെ ആസ്ഥാനം നോയിഡയിലാണ്
  3. ഉൾനാടൻ ജലഗതാഗതവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ പരിശീലനം നൽകുന്ന സ്ഥാപനമായ ദേശീയ ഉൾനാടൻ ജലഗതാഗത ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് ഹൈദരാബാദിലാണ്

    A2 മാത്രം ശരി

    B1, 2 ശരി

    C1 മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. 1, 2 ശരി

    Read Explanation:

    ഉൾനാടൻ ജലഗതാഗത അതോറിറ്റി

    • ഇന്ത്യയിലെ ദേശീയ ജലപാതകളുടെ വികസനം, നിയന്ത്രണം, പരിപാലനം എന്നിവ നിർവഹിക്കുന്നത് ഉൾനാടൻ ജലഗതാഗത അതോറിറ്റിയാണ്.

    • ഇന്ത്യൻ പാർലമെന്റ് IWAI നിയമം-1985 പ്രകാരം ഇത് രൂപീകരിച്ചു.

    • ഉത്തർപ്രദേശിലെ നോയിഡയിലാണ് ഇതിന്റെ ആസ്ഥാനം.

    നാഷണൽ ഇൻലാൻഡ് നാവിഗേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (NINI).

    • ഉൾനാടൻ ജലഗതാഗത അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്നു.

    • ഉൾനാടൻ ജലഗതാഗത മേഖലയ്ക്കായി മനുഷ്യവിഭവശേഷി വികസിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന പ്രവർത്തനം.

    • 2004 ഫെബ്രുവരിയിൽ പട്‌നയിലാണ് ഇത് സ്ഥാപിതമായത്

    ദേശീയ ഉൾനാടൻ ജലഗതാഗത ഇൻസ്റ്റിറ്റ്യൂട്ട് (NINI)

    • ദേശീയ ഉൾനാടൻ ജലഗതാഗത ഇൻസ്റ്റിറ്റ്യൂട്ട് (NINI) സ്ഥിതി ചെയ്യുന്നത് ബിഹാറിലെ പട്നയിലാണ്

    • 1991 ൽ ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിൻ്റെ സാമ്പത്തിക സഹായത്തോടെയാണ് ഈ സ്ഥാപനം സ്ഥാപിതമായത്.

    • ലക്ഷ്യങ്ങൾ - ഉൾനാടൻ ജലഗതാഗത മേഖലയിലെ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ആവശ്യമായ പരിശീലനം നൽകുക എന്നതാണ് ഈ സ്ഥാപനത്തിൻ്റെ പ്രധാന ലക്ഷ്യം


    Related Questions:

    ഇന്ത്യയിലെ ആദ്യത്തെ നാലുവരി എക്സ്പ്രസ്സ് ഹൈവേ ഏതാണ് ?
    ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പൊതു ഗതാഗത റോഡ് നിർമ്മിച്ചത് എവിടെയാണ് ?
    ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഹൈഡ്രജൻ ബസ് പുറത്തിറക്കിയത് എവിടെയാണ് ?
    താഴെ പറയുന്നവയിൽ വാഹന സുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതി ഏത് ?
    ഏത് സംസ്ഥാനത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കോസി റെയിൽ മഹാസേതു ഉദ്ഘാടനം ചെയ്തത്?