App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ പേശീകോശവുമായി ബന്ധമില്ലാത്ത ഏത് /ഏതെല്ലാം ?

  1. മറ്റു കോശങ്ങളിൽ നിന്ന് വ്യത്യസ്‍തമായി ആക്ടിൻ [ACTIN], മയോസീൻ [MYOSIN] എന്നിങ്ങനെ അതിസൂക്ഷ്മമായ പ്രോട്ടീൻ തന്തുക്കൾ ഇവയിൽ കൂടുതൽ കാണപ്പെടുന്നു ഈ തന്തുക്കളുടെ പ്രവർത്തനം മൂലം പേശികൾ സങ്കോചിക്കുകയും പൂർവ്വസ്ഥിതി പ്രാപിക്കുകയും ചെയ്യുന്നു
  2. ചെറുകുടലിന്റെ ഉൾ ഭിത്തിയിൽ ഉടനീളം വിരൽ പോലുള്ള ഭാഗങ്ങൾ കാണപ്പെടുന്നു . ഇതാണ് വില്ലസുകൾ . ഇവ ചെറുകുടലിലെ ആഗിരണ പ്രതല വിസ്തീർണം അനേകം മടങ്ങു വർധിപ്പിക്കുന്നു
  3. ശരീര ചലനങ്ങൾക്കു കാരണമാകുന്ന സവിശേഷ കലകളാണ്
  4. മർമ്മവും മിക്ക കോശാംഗങ്ങളും കാണപ്പെടുന്നു

    Aരണ്ട് മാത്രം തെറ്റ്

    Bരണ്ടും മൂന്നും തെറ്റ്

    Cഎല്ലാം തെറ്റ്

    Dരണ്ടും നാലും തെറ്റ്

    Answer:

    A. രണ്ട് മാത്രം തെറ്റ്

    Read Explanation:

    പേശീകല[MUSCLE TISSUE ]: ശരീര ചലനങ്ങൾക്കു കാരണമാകുന്ന സവിശേഷ കലകളാണ് പേശികൾ . ശരീരത്തിൽ വിവിധ തരത്തിലുള്ള പേശികളുണ്ട് ഇവ പേശീകോശങ്ങൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് പേശീകോശങ്ങളിൽ മർമ്മവും മിക്ക കോശാംഗങ്ങളും കാണപ്പെടുന്നു എന്നാൽ മറ്റു കോശങ്ങളിൽ നിന്ന് വ്യത്യസ്‍തമായി ആക്ടിൻ [ACTIN], മയോസീൻ [MYOSIN] എന്നിങ്ങനെ അതിസൂക്ഷ്മമായ പ്രോട്ടീൻ തന്തുക്കൾ ഇവയിൽ കൂടുതൽ കാണപ്പെടുന്നു ഈ തന്തുക്കളുടെ പ്രവർത്തനം മൂലം പേശികൾ സങ്കോചിക്കുകയും പൂർവ്വസ്ഥിതി പ്രാപിക്കുകയും ചെയ്യുന്നു ഇത്ശരീര ഭാഗങ്ങളുടെ ചലനം സാധ്യമാക്കുന്നു


    Related Questions:

    പുരുഷന്മാരിൽ വൈറൽ കപ്പാസിറ്റിയുടെ അളവ്?
    സന്ധിയിലെ അസ്ഥികളെ ബന്ധിപ്പിക്കുന്ന ലിഗമെന്റുകൾ വലിയുകയോ പൊട്ടുകയോ ചെയ്തുണ്ടാക്കുന്ന പരിക്കാണ് ____________?
    എന്തിനെ കുറിച്ചുള്ള നൂതന കണ്ടെത്തലിനാണ് സ്വാന്റെ പാബോ എന്ന സ്വീഡിഷ് പരിണാമ ജനിതക ശാസ്ത്രജ്ഞനു നോബൽ സമ്മാനം ലഭിച്ചത്?
    അസ്ഥികളുടെ വളർച്ച, കേടുപാടുകൾ പരിഹരിക്കൽ , ധാതുക്കൾ നിക്ഷേപിച്ചു എല്ലുകളെ ശക്തവും ദൃഢവുമാക്കൽ എന്നിവ നിർവ്വഹിക്കുന്നത് അസ്ഥികളിലെ ____________കോശങ്ങളാണ്
    നമ്മുടെ ഇഷ്ട്ടാനുസരണം നിയന്ത്രിക്കാൻ കഴിയുന്നവയാണ് _______?