App Logo

No.1 PSC Learning App

1M+ Downloads

പ്രകാശസംശ്ലേഷണവുമായി ബന്ധപ്പെട്ട് ഇവിടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. പ്രകാശസംശ്ലേഷണം നടക്കണമെങ്കിൽ ഇലകളിലെ ഹരിതകം എന്ന വർണവസ്തുതുവിൻ്റെ സഹായവും സൂര്യപ്രകാശവും വേണം
  2. പ്രകാശസംശ്ലേഷണത്തിൻ്റെ ഉൽപ്പന്നമാണ് ഗ്ലൂക്കോസ്.
  3. പ്രകാശസംശ്ലേഷണ സമയത്ത് ഉണ്ടായ ഗ്ലുക്കോസ് പിന്നീട് അന്നജമാക്കി മാറ്റപ്പെടുന്നു.

    A2, 3 എന്നിവ

    B2 മാത്രം

    Cഇവയെല്ലാം

    D3 മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    പ്രകാശസംശ്ലേഷണം (Photosynthesis)

    • സസ്യങ്ങൾ വേരിലൂടെ വെള്ളം വലിച്ചെടുക്കുന്നു,ഈ വെള്ളത്തിൽ പലതരം ലവണങ്ങൾ അടങ്ങിയിട്ടുണ്ട്.
    • ഇലകളിലെ ചെറിയ സുഷിരങ്ങളിലൂടെ അന്തരീക്ഷത്തിൽനിന്ന് കാർബൺ ഡൈഓക്സൈഡ് എന്ന വാതകവും സസ്യങ്ങൾ വലിച്ചെടുക്കുന്നു.
    • ഇതെല്ലാം ചെയ്യുന്നത് ആഹാരം നിർമിക്കാൻ വേണ്ടിയാണ്.
    • ഇലകളിൽ വച്ചാണ് ആഹാരനിർമാണം നടക്കുന്നത്.
    • ഈ പ്രവർത്തനത്തെ പ്രകാശസംശ്ലേഷണം എന്നു പറയുന്നു. 
    • പ്രകാശസംശ്ലേഷണം നടക്കണമെങ്കിൽ ഇലകളിലെ ഹരിതകം എന്ന വർണവസ്തുതുവിൻ്റെ സഹായവും സൂര്യപ്രകാശവും വേണം.
    • പ്രകാശസംശ്ലേഷണത്തിൻ്റെ ഉൽപ്പന്നമാണ് ഗ്ലൂക്കോസ്.
    • ഇതോടൊപ്പം ഓക്സിജനും ഉണ്ടാകുന്നുണ്ട്.
    • ഈ ഓക്സിജൻ സസ്യങ്ങൾ പകൽ സമയത്ത് പുറത്തുവിടുന്നു.
    • പ്രകാശസംശ്ലേഷണ സമയത്ത് ഉണ്ടായ ഗ്ലുക്കോസ് പിന്നീട് അന്നജമാക്കി മാറ്റപ്പെടുന്നു.
    • സ്വന്തമായി ആഹാരം നിർമിക്കുന്നതുകൊണ്ട് സസ്യങ്ങൾ സ്വപോഷികൾ എന്ന് അറിയപ്പെടുന്നു.

    Related Questions:

    Water Bloom is caused by
    ഇലകളുടെ പച്ചനിറത്തിന് കാരണം :
    സസ്യങ്ങളിൽ ഭക്ഷണം പാകം ചെയ്യാൻ സഹായിക്കുന്ന വാതകം :
    സസ്യങ്ങളിൽ കാണപ്പെടുന്ന സംവഹന കലയായ സൈലത്തിന്റെ പ്രാഥമിക ധർമ്മം ഇവയിൽ ഏതാണ്?
    പ്രകാശസംശ്ലേഷണത്തിൽ പ്രകാശോർജം രാസോർജമാക്കി മാറ്റപ്പെടുന്നത് ഏത് ഘട്ടത്തിലാണ്?