App Logo

No.1 PSC Learning App

1M+ Downloads

ഭൂമിയുടെ ആന്തരിക ഘടനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

  1. ഭൂവൽക്കത്തിലെ ഭൂഖണ്ഡങ്ങളുടെ ഭാഗം SIAL എന്നും സിയാലിന് താഴെ കടൽത്തറ ഭാഗം സിമ എന്നും അറിയപ്പെടുന്നു
  2. ഭൂവൽക്കവും മാന്റിലും തമ്മിൽ വേർതിരിക്കുന്ന വരമ്പാണ് ഗുട്ടൻബർഗ് വിച്ഛിന്നത
  3. ഭൂവൽക്കവും പുറക്കാമ്പും ചേരുന്നതാണ് ലിത്തോസ്ഫിയർ
  4. മാന്റിലിന്റെ ദുർബലമായ മുകൾ ഭാഗത്തെ അസ്തനോസ്ഫിയർ എന്ന് വിളിക്കുന്നു

    Aii, iv ശരി

    Bii, iii ശരി

    Ci, iv ശരി

    Dഎല്ലാം ശരി

    Answer:

    C. i, iv ശരി

    Read Explanation:

    • സിലിക്കൺ, അലുമിനിയം (SiAl) എന്നിവയാൽ സമ്പന്നമായ പാറകൾ അടങ്ങിയ ഭൂമിയുടെ പുറംതോടിന്റെ ഭാഗത്തെ സൂചിപ്പിക്കാൻ ജിയോളജിയിൽ ഉപയോഗിക്കുന്ന പദമാണ് സിയാൽ.
    • ഭൂഖണ്ഡങ്ങളുടെ മുകൾഭാഗമാണ്  സിയാൽ
    • സിയാലിന്റെ ശരാശരി സാന്ദ്രത  2.7 ആണ്.
    • സിയാലിനു താഴെ കടൽത്തറ ഭാഗത്തെ സിമ എന്നു പറയുന്നു.
    • പ്രധാനമായും സിലിക്കൺ,മഗ്നീഷ്യം എന്നിവ അടങ്ങിയ ട്ടുള്ള കടൽത്തറ ഭാഗമാണിത് .
    • സിമയുടെ ശരാശരി സാന്ദ്രത  3.0 ആണ്

    • മാന്റലിന്റെ അതിര്‍വരമ്പാണ് ഗുട്ടൻബർഗ് വിച്ഛിന്നത.
    • ഇത് ഭൂമിയുടെ ഉപരിതലത്തിന് താഴെ ഏകദേശം 2,900 കിലോമീറ്റർ (1,800 മൈൽ) ആഴത്തിലാണ് സ്ഥിതി ചെയ്യുന്നത്.
    • 1920-കളിൽ ജർമ്മൻ ജിയോഫിസിസ്റ്റായ ബെനോ ഗുട്ടൻബർഗാണ് ഇത് കണ്ടെത്തിയത്,
    • ഭൂമിയുടെ അകകാമ്പും(Core) മാന്റിലും തമ്മിൽ വേർതിരിക്കുന്ന വരമ്പാണ് ഇത്. 

    • ഭൂവല്ക്കവും മാന്റിലിന്റെ മുകൾഭാഗവും ചേർന്നു വരുന്ന പ്രദേശമാണ് ലിത്തൊസ്ഫിയർ 
    • മാന്റിലിന്റെ ദുർബലമായ മുകൾ ഭാഗത്തെ അസ്തനോസ്ഫിയർ എന്ന് വിളിക്കുന്നു

    Related Questions:

    ധരാതലീയ ഭൂപടങ്ങളിൽ തവിട്ട് നിറം നൽകി രേഖപ്പെടുത്തുന്ന സവിശേഷതകൾ ഏതെല്ലാം :

    1. കോണ്ടൂർ രേഖകൾ
    2. ടെലഫോൺ - ടെലഗ്രാഫ് ലൈനുകൾ
    3. ഗ്രിഡ് ലൈനുകൾ
    4. മണൽ കുന്നുകൾ
      Which one of the following is a low cloud ?
      ഭൂവൽക്കത്തിലെ ഫലകങ്ങളുടെ ചലനത്തിനു കാരണമാകുന്ന പ്രധാന ബലം ഏത്?
      മഹാഭാരതത്തിൽ കിരാതൻ മാരുടെ നാട് എന്ന് വിശേഷിപ്പിച്ചിരുന്ന രാജ്യം?
      വെളുത്ത രാത്രികൾക്ക് പ്രസിദ്ധമായ നഗരം ഏത് ?