App Logo

No.1 PSC Learning App

1M+ Downloads

ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ സവിശേഷതകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ? 

i) സഞ്ചാരപഥം ഭൂമിയിൽ നിന്നും ഏകദേശം 36000 കി. മീ. ഉയരത്തിൽ. 

ii) ഭൂമിയുടെ ഭ്രമണ വേഗത്തിനു തുല്യമായ വേഗത്തിൽ സഞ്ചരിക്കുന്നു. 

iii) പ്രദേശത്തിന്റെ ആവർത്തിച്ചുള്ള വിവരശേഖരണം സാധ്യമാകുന്നു. 

iv) വാർത്താവിനിമയത്തിന് പ്രയോജനപ്പെടുന്നു.

Aii,iii & iv

Bi & iii

Ci,ii & iv

Dii & iv

Answer:

C. i,ii & iv


Related Questions:

താഴെ തന്നിരിക്കുന്നവയിൽ നിന്നും ശരിയായ പ്രസ്താവന കണ്ടെത്തുക:

  1. ഒരു ധാതുവിനെ പ്രത്യക്ഷത്തിൽ ശ്രദ്ധിക്കപ്പെടാൻ ഉതകുന്ന ഭൗതിക ഗുണമാണ് അതിൻറെ നിറം
  2. ഒരേ ധാതു ചിലപ്പോൾ വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടാറുണ്ട്.
  3. ധാതുക്കളിൽ ഉൾപ്പെടുന്ന മാലിന്യങ്ങളും അതിന്റെ നിറത്തെ സ്വാധീനിക്കാറുണ്ട്

    താഴെ പറയുന്ന പ്രസ്താവനകളിൽ ബാഫിൻ ദ്വീപുമായി ബന്ധപ്പെട്ട് ശരിയായത് ഏതാണ് ? 

    1. കാനഡയുടെ അധികാരപരിധിയിലുള്ള ഒരു ദ്വീപാണ് ഇത് 
    2. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ദ്വീപാണ് ഇത് 
    3. കാനഡയെയും ബാഫിൻ ദ്വീപിനെയും വേർതിരിക്കുന്നത് ഹഡ്‌സൺ കടലിടുക്കാണ്
    4. കാനഡയിലെ ബാഫിൻ ഉൾക്കടൽ കണ്ടെത്തിയ ആദ്യത്തെ യൂറോപ്യൻ വംശജനായിരുന്ന വില്ല്യം ബാഫിന്റെ പേരിലാണ് ഇ ദ്വീപ് നാമകരണം ചെയ്തിരിക്കുന്നത് 
    ഭൂമിയ്ക്ക് ഏറ്റവും കൂടുതൽ ഭ്രമണ വേഗത യുള്ളത് എവിടെയാണ് ?

    താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ് ?

    1. ഉയർന്ന താപനിലയുള്ള പ്രദേശങ്ങളിൽ ബാഷ്പീകരണ തോത് കൂടുതലായിരിക്കും ഇവിടങ്ങളിലെ അന്തരീക്ഷത്തിൽ ജലാംശം കൂടുതൽ കാണുന്നു.
    2. ഉപരിതല ജലസ്രോതസ്സുകൾ ആയ സമുദ്രങ്ങൾ നദികൾ മറ്റ് ജലാശയങ്ങൾ എന്നിവയുടെ അടുത്തുള്ള അന്തരീക്ഷ ഭാഗങ്ങളിൽ ജലാംശം കൂടുതലായിരിക്കും.

      സംയോജക സീമയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

      1. ഒരു ഫലകം മറ്റൊന്നിന്റെ അടിയിലേക്ക് ആണ്ട് പോയി ഭൂവൽക്കം നശിക്കപ്പെടുന്ന ഇടങ്ങളാണ് സംയോജക സീമ.
      2. ഫലകം  ആണ്ടു പോകുന്ന സ്ഥലത്തിനെ നിമഞ്ജന മേഖല എന്ന് പറയുന്നു.
      3. ഹിമാലയവും ആല്പ്സും രൂപപ്പെട്ടത് സംയോജക സീമയ്ക്ക് ഉദാഹരണങ്ങളാണ്.