App Logo

No.1 PSC Learning App

1M+ Downloads

രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. ഒന്നാം ലോകമഹായുദ്ധത്തെകാൾ വിനാശകാരിയായിരുന്നു രണ്ടാംലോകമഹായുദ്ധം.
  2. രണ്ടാം ലോകമഹായുദ്ധകാലത്ത് ആണവായുധം ആദ്യമായി പ്രയോഗിക്കപ്പെട്ടു.
  3. രണ്ടാം ലോകയുദ്ധാനന്തരം ഇനിയൊരു ലോക യുദ്ധം സംഭവിക്കുകയാണെങ്കിൽ മനുഷ്യവംശം തന്നെ തുടച്ചു നീക്കപ്പെടും എന്ന ലോകനേതാക്കൾ ആശങ്കപ്പെട്ടു.
  4. യുദ്ധാനന്തരം ലോകസമാധാനത്തിനും, രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക-സാമൂഹികസഹകരണത്തിനും പ്രാധാന്യം നൽകിക്കൊണ്ട് ഒരു സംഘടനയുടെ ആവശ്യകത തിരിച്ചറിയപ്പെടുകയും അത് ഐക്യരാഷ്ട്രസഭയുടെ രൂപീകരണത്തിന് കാരണമാവുകയും ചെയ്തു

    Aii മാത്രം ശരി

    Bഇവയൊന്നുമല്ല

    Ciii മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    1939-1945 വരെയുള്ള കാലത്തു ആഗോളതലത്തിൽ സഖ്യകക്ഷികളും അച്ചുതണ്ടുശക്തികളും തമ്മിൽ നടന്ന യുദ്ധമാണ് രണ്ടാം ലോകമഹായുദ്ധം. നാളിതുവരെ മനുഷ്യചരിത്രം കണ്ട ഏറ്റവും ഭീകരമായ ഈ പോരാട്ടത്തിൽ 72 ദശലക്ഷം പേർ (ഇതിൽ 24 ദശലക്ഷം സൈനികരായിരുന്നു) മരണമടഞ്ഞു. ഈ യുദ്ധത്തിൽ അമേരിക്ക ജപ്പാനെതിരെ അണുബോംബ് പ്രയോഗിക്കുകയും ചെയ്തു. രണ്ടാം ലോകയുദ്ധാനന്തരം ഇനിയൊരു ലോക യുദ്ധം സംഭവിക്കുകയാണെങ്കിൽ മനുഷ്യവംശം തന്നെ തുടച്ചു നീക്കപ്പെടും എന്ന ലോകനേതാക്കൾ ആശങ്കപ്പെട്ടു. യുദ്ധാനന്തരം ലോകസമാധാനത്തിനും, രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക-സാമൂഹികസഹകരണത്തിനും പ്രാധാന്യം നൽകിക്കൊണ്ട് ഒരു സംഘടനയുടെ ആവശ്യകത തിരിച്ചറിയപ്പെടുകയും വിവിധ ചർച്ചകൾക്കൊടുവിൽ അത് ഐക്യരാഷ്ട്രസഭയുടെ രൂപീകരണത്തിന് കാരണമാവുകയും ചെയ്തു.


    Related Questions:

    2024 ൽ നടന്ന 16-ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് വേദിയായ രാജ്യം ?
    2024 ജൂണിൽ നടന്ന ഉക്രൈൻ സമാധാന ഉച്ചകോടിക്ക് വേദിയായ രാജ്യം ഏത് ?
    Shanghai Cooperation has its Secretariat (Headquarters) at..........

    സർവ്വരാജ്യ സഖ്യവുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു. ഇവയിൽ തെറ്റായവ കണ്ടെത്തുക:

    1. വുഡ്രോ വിൽസൺ സർവ്വ രാജ്യസഖ്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു
    2. ജെയിംസ് എറിക് ഡ്രമണ്ട് ആയിരുന്നു സഖ്യത്തിൻ്റെ ആദ്യ സെക്രട്ടറി ജനറൽ
    3. പാബ്ലോ ഡി അസ്കറേറ്റ് ആയിരുന്നു സഖ്യത്തിൻ്റെ അവസാന സെക്രട്ടറി ജനറൽ
    4. ജനീവയായിരുന്നു സഖ്യത്തിന്റെ ആസ്ഥാനം

      സർവ്വരാജ്യ സഖ്യത്തിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ ഇവയിൽ ഏതെല്ലാമായിരുന്നു?

      1. അന്താരാഷ്ട്രസമാധാനവും സുരക്ഷിതത്വം നിലനിർത്തുക
      2. രാജ്യങ്ങൾ തമ്മിലുള്ള വാണിജ്യ കരാറുകൾക്ക് മധ്യസ്ഥത വഹിക്കുക
      3. വിവിധ രാജ്യങ്ങൾ തമ്മിലുള്ള തർക്ക പ്രശ്നങ്ങൾക്ക് സമാധാനപരമായി പരിഹാരം കാണുക
      4. അംഗരാജ്യങ്ങളുടെ വികസനത്തിന് സാമ്പത്തിക സഹായം നൽകുക