App Logo

No.1 PSC Learning App

1M+ Downloads

വകുപ്-44 പ്രകാരം ബന്ധം സംബന്ധിച്ച അഭിപ്രായം പരിഗണിക്കുമ്പോൾ ശരിയായ പ്രസ്താവനകൾ ഏവ?

  1. ഒരു വ്യക്തിയുടെയും മറ്റൊരാളുടെയും ബന്ധം സംബന്ധിച്ച് ഒരു കുടുംബത്തിലെ അംഗങ്ങളുടെയോ അതിനേക്കുറിച്ച് അറിവുള്ളവരുടെയോ അഭിപ്രായം കോടതി പരിഗണിക്കും.
  2. ഒരു വ്യക്തിയുടേയും മറ്റൊരാളുടേയും ബന്ധം തെളിയിക്കാൻ പെരുമാറ്റത്തിലൂടെ പ്രകടിപ്പിച്ച അഭിപ്രായം (opinion expressed by conduct) പ്രാധാന്യമില്ല.
  3. വിവാഹം തെളിയിക്കാൻ മാത്രം ബന്ധത്തെക്കുറിച്ചുള്ള അഭിപ്രായം ഉപയോഗിക്കാമെന്ന് വകുപ്-44 വ്യക്തമാക്കുന്നു.
  4. കുടുംബ ബന്ധം സംബന്ധിച്ച അഭിപ്രായം കോടതിക്ക് ബാധകമല്ല, കാരണം അതിനായി രേഖാമൂലമായ തെളിവുകൾ മാത്രം ആവശ്യമാണ്.

    Aഒന്ന് മാത്രം ശരി

    Bഎല്ലാം ശരി

    Cരണ്ടും മൂന്നും ശരി

    Dഒന്ന് തെറ്റ്, രണ്ട് ശരി

    Answer:

    A. ഒന്ന് മാത്രം ശരി

    Read Explanation:

    • ഒരു വ്യക്തിയുടെയും മറ്റൊരാളുടെയും ബന്ധം കോടതിക്ക് തീരുമാനിക്കേണ്ടി വരുമ്പോൾ, ആ കുടുംബത്തിലെ അംഗമായോ അല്ലെങ്കിൽ അതിനേക്കുറിച്ച് പ്രത്യേക അറിവുള്ളവനായോ ഉള്ള വ്യക്തിയുടെ അഭിപ്രായം പ്രസക്തമാകും.

    • അവരുടെ പെരുമാറ്റത്തിലൂടെ വ്യക്തമാക്കുന്ന അഭിപ്രായവും (opinion expressed by conduct) ബാധകമാണ്.

    • പക്ഷേ, വിവാഹം തെളിയിക്കാൻ മാത്രം ഈ അഭിപ്രായം മതിയാകില്ല.


    Related Questions:

    ഒരു വ്യക്തിയെ മോഷണക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനിടെ, ഒരു വിലപിടിപ്പുള്ള വസ്തു മോഷ്ടിച്ചതായി രവി പോലീസ് ഉദ്യോഗസ്ഥനോട് സമ്മതിച്ചു. ഈ കുറ്റസമ്മതം ഒരു പോലീസ് ഉദ്യോഗസ്ഥനോട് നൽകിയതിനാൽ, അത് കോടതിയിൽ രവിക്കെതിരെ തെളിവായി ഉപയോഗിക്കാനാകില്ല എന്ന് പ്രതിബാധിക്കുന്ന BSA ലെ വകുപ് ഏതാണ്?
    വിദഗ്ധന്മാരുടെ അഭിപ്രായങ്ങളോട് ബന്ധമുള്ള വസ്തുതകളെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏത് ?
    BSA-ലെ വകുപ് 29 പ്രകാരം പൊതു രേഖകളിലെ എൻട്രികൾ എപ്പോൾ പ്രസക്തമാകുന്നു?
    ഭാരതീയ സാക്ഷ്യ അധിനിയം-2023 ലോക്‌സഭയിൽ അവതരിപ്പിച്ചത് എന്നാണ് ?
    മുന്‍പ് കോടതിയില്‍ അല്ലെങ്കില്‍ നിയമപരമായി സാക്ഷ്യം രേഖപ്പെടുത്താനധികാരമുള്ള ഒരാള്‍ക്ക് ഒരു സാക്ഷി നല്‍കിയ സാക്ഷ്യം, പിന്നീട് അതേ കേസിന്റെ മറ്റൊരു ഘട്ടത്തിലും അല്ലെങ്കില്‍ മറ്റൊരു കോടതികേസിലും പ്രമാണമായി ഉപയോഗിക്കാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?