App Logo

No.1 PSC Learning App

1M+ Downloads

വര്‍ണ്ണക്കാഴ്ചയുമായി ബന്ധപ്പെട്ട് ചുവടെ നല്‍കിയിരിക്കുന്ന പ്രക്രിയകൾ ക്രമാനുസൃതം ആക്കുക:

1.ഫോട്ടോപ്സിനുകള്‍ വിഘടിപ്പിക്കപ്പെടുന്നു.

2.പ്രകാശത്തിന്റെ സാന്നിധ്യത്തില്‍ കോണ്‍ കോശങ്ങള്‍ ഉദ്ദീപിപ്പിക്കപ്പെടുന്നു.

3.ആവേഗങ്ങള്‍ രൂപപ്പെടുന്നു.

4.റെറ്റിനാലും ഓപ്സിനും രൂപപ്പെടുന്നു.

5.കാഴ്ച എന്ന അനുഭവം രൂപപ്പെടുന്നു.

6.ആവേഗങ്ങള്‍ നേത്രനാഡിയിലൂടെ സെറിബ്രത്തിലെത്തുന്നു.

A1,2,4,5,6,3

B2,4,5,6,1,3

C2,1,4,3,6,5

D1,2,3,4,5,6

Answer:

C. 2,1,4,3,6,5

Read Explanation:

1.പ്രകാശത്തിന്റെ സാന്നിധ്യത്തില്‍ കോണ്‍ കോശങ്ങള്‍ ഉദ്ദീപിപ്പിക്കപ്പെടുന്നു. 2.ഫോട്ടോപ്സിനുകള്‍ വിഘടിപ്പിക്കപ്പെടുന്നു. 3.റെറ്റിനാലും ഓപ്സിനും രൂപപ്പെടുന്നു. 4.ആവേഗങ്ങള്‍ രൂപപ്പെടുന്നു. 5.ആവേഗങ്ങള്‍ നേത്രനാഡിയിലൂടെ സെറിബ്രത്തിലെത്തുന്നു. 6.കാഴ്ച എന്ന അനുഭവം രൂപപ്പെടുന്നു.


Related Questions:

പ്രതിബിംബത്തിന് ഏറ്റവും കൂടുതൽ തെളിച്ചയുള്ള നേത്രഭാഗം ?
കണ്ണിന് ദൃഢത നൽകുന്ന വെളുത്ത നിറമുള്ള ബാഹ്യപാളിയുടെ പേര് ?
കണ്ണിലെ ദൃഢപടലത്തിൻ്റെ മുൻവശത്ത് കോർണിയ ഒഴികെയുള്ള ഭാഗങ്ങളെ ആവരണം ചെയ്ത് സംരക്ഷിക്കുന്ന സ്ഥരം?

ചുവടെ നല്‍കിയ പ്രസ്താവനകളില്‍ നിന്നും ശരിയായവ മാത്രം തിരഞ്ഞെടുത്തെഴുതുക.

1.ശരീരതുലനനില പാലിക്കുന്നതിന് അര്‍ദ്ധവൃത്താകാരക്കുഴലുകളും വെസ്റ്റിബ്യൂളും സഹായിക്കുന്നു.

2.ആന്തരകര്‍ണത്തിലെ സ്തരഅറയ്ക്കുള്ളില്‍ പെരിലിംഫ് സ്ഥിതിചെയ്യുന്നു.

3.ഓര്‍ഗന്‍ ഓഫ് കോര്‍ട്ടി ശരീരതുലനനില പാലിക്കുന്നതിന് സഹായിക്കുന്നു.

4.അര്‍ദ്ധവൃത്താകാരക്കുഴലിലെ രോമകോശങ്ങള്‍ ശരീരതുലനനില പാലിക്കാന്‍ സഹായിക്കുന്നു.

പ്രകാശഗ്രാഹീകോശങ്ങളിൽ നിന്നുമുള്ള ആവേഗങ്ങളെ മസ്തിഷ്കത്തിലെ കാഴ്ചയുടെ കേന്ദ്രത്തിലേക്ക് കൊണ്ട് പോകുന്ന നേത്രഭാഗം ഏത് ?