App Logo

No.1 PSC Learning App

1M+ Downloads

വിവിധതരം ദർപ്പണങ്ങളുടെ സവിശേഷതകളാണ് താഴെ തന്നിരിക്കുന്നത്. ഇവയിൽ ഒരു കോൺകേവ് ദർപ്പണത്തിന്റെ സവിശേഷതകളായി പരിഗണിക്കാവുന്നവ ഏവ?

  1. വസ്തുവിന് സമാനമായ പ്രതിബിംബം രൂപീകരിക്കുന്നു
  2. വസ്തുവിനേക്കാൾ ചെറിയ പ്രതിബിംബം രൂപീകരിക്കുന്നു.
  3. വസ്തുവിനേക്കാൾ വലിയ പ്രതിബിംബം രൂപീകരിക്കുന്നു

    Aii മാത്രം

    Bഇവയൊന്നുമല്ല

    Cii, iii എന്നിവ

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ദർപ്പണങ്ങളുടെ ഇമേജ് രൂപീകരണം:

    • കോൺവെക്സ് ദർപ്പണം - നിവർന്നതും, വെർച്വലും, വസ്തുവിനേക്കാൾ ചെറിയ പ്രതിബിംബം  

    • സമതല ദർപ്പണം - തല കീഴായതും, വെർച്വലും, വസ്തുവിന് സമാനമായ പ്രതിബിംബം 

    കോൺകേവ് ദർപ്പണം:

    • വസ്തുവിന്റെയും, കണ്ണാടിയുടെയും സ്ഥാനത്തെ ആശ്രയിച്ച് കോൺകേവ് മിററുകൾക്ക്, യഥാർത്ഥവും, വെർച്വൽ ഇമേജുകളും സൃഷ്ടിക്കാൻ കഴിയും.

    • വസ്തുവിന്റെയും, കണ്ണാടിയുടെയും സ്ഥാനത്തെ ആശ്രയിച്ച്, വസ്തുവിന് സമാനമായ പ്രതിബിംബം, വസ്തുവിനേക്കാൾ ചെറിയ പ്രതിബിംബം, വസ്തുവിനേക്കാൾ വലിയ പ്രതിബിംബം എന്നിവ രൂപീകരിക്കുന്നു.

    വസ്തുവും കോൺകേവ് മിററും തമ്മിലുള്ള അകലം കൂടുമ്പോൾ:

    • വസ്തുവും കോൺകേവ് മിററും തമ്മിലുള്ള അകലം കൂടുന്നതിനനുസരിച്ച് ചിത്രത്തിന്റെ വലിപ്പം കുറയുന്നു

    • ഒരു നിശ്ചിത അകലത്തിൽ, ചിത്രം വെർച്വലിൽ നിന്ന് യഥാർത്ഥ ഇമേജിലേക്ക് മാറുന്നു.

    കോൺകേവ് മിററിന്റെ വളരെ അടുത്ത് വസ്തു സ്ഥാപിക്കുമ്പോൾ:

    • യഥാർത്ഥ വസ്‌തുവിനെക്കാൾ വലുതായി, മാഗ്നിഫൈഡ് ആയിട്ടുള്ള ഇമേജ് ഉണ്ടാക്കുന്നു

    • നിവർന്നു നിൽക്കുന്നു

    • വെർച്വൽ ഇമേജ് ഉണ്ടാക്കുന്നു

    Note:

          ഈ ചോദ്യം സംശയം ഉളവാക്കുന്ന ഒന്നായിരുന്നു. എന്നാൽ, PSC ഉത്തര സൂചിക പ്രകാരം, 3 ഓപ്ഷനുകളും ശെരി ആകുന്നതിന്റെ വിശദീകരണമാണ് മുകളിൽ നൽകിയിരിക്കുന്ന പട്ടിക. 


    Related Questions:

    താഴെ തന്നിരിക്കുന്നവയിൽ സമതല ദർപ്പണമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്

    1. പ്രതിപതന തലം സമതലമായിട്ടുള്ള ദർപ്പണം.
    2. വസ്തുവിന്‍റെ അതെ വലിപ്പമുള്ള പ്രതിബിബം
    3. പാർശ്വിക വിപരിയം സംഭവിക്കുന്നു.
    4. വസ്തുവും ദർപ്പണവുംതമ്മിലുള്ള അതെ അകലമാണ് ദർപ്പണവും പ്രതിബിംബവു തമ്മിൽ.
      ഒരു ലെന്സിനെ വായുവിൽ നിന്നും ലെൻസിന്റെ അതെ അപവർത്തനങ്കമുള്ള മാധ്യമത്തിൽ കൊണ്ട് വച്ചാൽ എന്ത് സംഭവിക്കും ?
      വെള്ളത്തിലുള്ള എണ്ണ പാളിയിൽ കാണുന്ന മനോഹര വർണ്ണങ്ങൾക്ക് കാരണമായ പ്രതിഭാസം?
      ഒരു പരുപരുത്ത ഉപരിതലത്തിൽ നിന്ന് (Rough Surface) പ്രകാശം പ്രതിഫലിക്കുമ്പോൾ ഉണ്ടാകുന്ന ഡിഫ്യൂസ് റിഫ്ലെക്ഷൻ (Diffuse Reflection) ഏത് തരം വിതരണത്തിന് ഉദാഹരണമാണ്?
      ഇൻറർഫറൻസ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?