Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. പഞ്ചാബിലെ അഞ്ച് നദികളെയും ഋഗ്വേദത്തിൽ പരാമർശിക്കുന്നുണ്ട്. 
  2. സരസ്വതി എന്ന നദി നാമാവശേഷമായി എങ്കിലും ഋഗ്വേദകാലത്ത് അത് വളരെ പ്രധാനപ്പെട്ട ഒരു നദിയായിരുന്നു.
  3. യമുനാനദിക്കു തെക്കുള്ള പ്രദേശത്തേക്ക് ആര്യന്മാർ അവരുടെ ആധിപത്യം സ്ഥാപിച്ചിരുന്നില്ല.

    Ai മാത്രം ശരി

    Bii മാത്രം ശരി

    Ciii മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    ഋഗ്വേദസംസ്കാരത്തിൻ്റെ കേന്ദ്രസ്ഥാനം

    • ഋഗ്വേദസംസ്‌കാരത്തിൻ്റെ കേന്ദ്രസ്ഥാനം യമുന, സത്ലജ് എന്നീ നദികളുടെ ഇടയിലുള്ള ഭൂപ്രദേശമായിരുന്നു. 

    • പഞ്ചാബിലെ അഞ്ച് നദികളെയും ഋഗ്വേദത്തിൽ പരാമർശിക്കുന്നുണ്ട്. 

    • സരസ്വതി എന്ന നദി നാമാവശേഷമായി എങ്കിലും ഋഗ്വേദകാലത്ത് അത് വളരെ പ്രധാനപ്പെട്ട ഒരു നദിയായിരുന്നു. 

    • ഗംഗാനദിയെപ്പറ്റിയുള്ള ഒരേയൊരു പരാമർശമേഉള്ളുവെന്നത് ഋഗ്വേദകാലത്ത് ആര്യന്മാർ ഗംഗാസമതലത്തിൽ പ്രവേശിച്ചിരുന്നില്ലെന്ന നിഗമനത്തിലെത്താനാണ് വക നല്‌കുന്നത്. 

    • ഹിമാലയപർവതം അവർക്കു സുപരിചിതമായിരുന്നു. 

    • യമുനാനദിക്കു തെക്കുള്ള പ്രദേശത്തേക്ക് ആര്യന്മാർ അവരുടെ ആധിപത്യം സ്ഥാപിച്ചിരുന്നില്ല.

    • വിന്ധ്യനെപ്പറ്റിയോ നർമ്മദാനദിയെപ്പറ്റിയോ അവർക്കറിവൊന്നും ഉണ്ടായിരുന്നില്ല. 


    Related Questions:

    ഋഗ്വേദസംസ്‌കാരത്തിൻ്റെ കേന്ദ്രസ്ഥാനം
    ഋഗ്വേദത്തിൽ ഇന്ദ്ര എന്ന വാക്ക് എത്ര പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു ?
    The first literary work in Sanskrit is the :

    ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

    1. മഹാഭാരതത്തിൽ വർണ്ണിച്ചിരിക്കുന്ന കുരുക്ഷേത്രയുദ്ധം സാമ്രാജ്യവികസനത്തിനു വേണ്ടിയുള്ള മത്സരപരമ്പരയുടെ നാടകീയപരകോടിയായി കണക്കാക്കാം.
    2. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിങ്ങനെ തൊഴിലധിഷ്‌ഠിതമായ നാലു (വർണ്ണങ്ങൾ) ജാതികൾ നിലവിൽവന്നു. ജാതിവ്യത്യാസങ്ങൾ കൂടുതൽ രൂക്ഷമായി. 
    3. ഋഗ്വേദത്തിലെ പ്രകൃതിദൈവങ്ങൾക്കു പുറമേ ശ്രീരാമൻ, ശ്രീകൃ ഷ്ണൻ എന്നീ പുരാണകഥാപുരുഷന്മാർക്കു പവിത്രത കല്പിച്ച് അവരെ ദൈവങ്ങളായി ആരാധിച്ചു തുടങ്ങി. 
    4. 'വർണ്ണാശ്രമധർമ്മ' വ്യവസ്ഥയനുസരിച്ച് മനുഷ്യ ജീവിതകാലം ചാതുർവർണ്യത്തെ ആസ്‌പദമാക്കി ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നിങ്ങനെ നാലായി വിഭജിക്കപ്പെട്ടു

      ഹിന്ദുമതത്തിൻ്റെ അടിസ്ഥാനമായ വേദങ്ങൾ ഏവ :

      1. ഋഗ്വോദം
      2. അഥർവവേദം
      3. സാമവേദം
      4. യജുർവേദം