App Logo

No.1 PSC Learning App

1M+ Downloads

ശുചീന്ദ്രം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് കൊണ്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. വൈക്കം സത്യഗ്രഹ സമരത്തിൽ നിന്ന് ആവേശമുൾക്കൊണ്ട് നടന്ന സാമൂഹ്യ മുന്നേറ്റങ്ങളിൽ പ്രധാന സംഭവങ്ങളിലൊന്നായിരുന്നു 1922 ലെ ശുചീന്ദ്രം സത്യാഗ്രഹം.
  2. സമരത്തിന്റെ പ്രധാന ലക്ഷ്യം ദക്ഷിണതിരുവിതാംകൂറിലെ ശുചീന്ദ്രം ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളിലൂടെ അവർണ ഹിന്ദുക്കൾക്ക് നടക്കാൻ അനുവാദം കിട്ടുക, ക്ഷേത്രപ്രവേശനം ലഭിക്കുക എന്നിവയായിരുന്നു.
  3. ശുചീന്ദ്രം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ഗാന്ധിയൻ നേതാവായ ഡോ. നായിഡുവായിരുന്നു.

    Ai, iii ശരി

    Bii മാത്രം ശരി

    Cഎല്ലാം ശരി

    Dii, iii ശരി

    Answer:

    D. ii, iii ശരി

    Read Explanation:

    ശുചീന്ദ്രം സത്യാഗ്രഹം

    • 1924 - 25 ലെ വൈക്കം സത്യഗ്രഹ സമരത്തിൽ നിന്ന് ആവേശമുൾക്കൊണ്ട് നടന്ന സാമൂഹ്യ മുന്നേറ്റങ്ങളിൽ പ്രധാന സംഭവങ്ങളിലൊന്നായിരുന്നു ശുചീന്ദ്രം സത്യാഗ്രഹം
    • 1926ലാണ്  ശുചീന്ദ്രം സത്യാഗ്രഹം നടന്നത് .
    • ഇതിന് നേതൃത്വം നൽകിയത് ഗാന്ധിയൻ നേതാവായ ഡോ. എം.ഇ. നായിഡുവായിരുന്നു.
    • സമരത്തിന്റെ പ്രധാന ലക്ഷ്യം ദക്ഷിണതിരുവിതാംകൂറിലെ ശുചീന്ദ്രം ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളിലൂടെ അവർണ ഹിന്ദുക്കൾക്ക് നടക്കാൻ അനുവാദം കിട്ടുക, ക്ഷേത്രപ്രവേശനം ലഭിക്കുക എന്നിവയായിരുന്നു.
    • ശുചീന്ദ്രം സത്യാഗ്രഹം വിജയിച്ചില്ല.
    • എന്നാൽ പിന്നീട് ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയിൽ അനുകൂല വിധി വന്നതിനെ തുടർന്ന് അവിടത്തെ പൊതുനിരത്തുകൾ അവർണർക്ക് തുറന്നു കൊടുത്തു.

    Related Questions:

    The Malabar Rebellion in ................. happened in Malabar region of Kerala.

    താഴെ പറയുന്ന സംഭവങ്ങളെ കാലഗണന പ്രകാരം ക്രമീകരിക്കുക.
    1) വൈക്കം സത്യാഗ്രഹം
    2) ചാന്നാർ ലഹള
    3) പാലിയം സത്യാഗ്രഹം
    4) ക്ഷേത്ര പ്രവേശന വിളംബരം

    കേരളത്തിലെ 'മാഗ്നാകാർട്ട് എന്ന് വിശേഷിക്കപ്പെടുന്ന സംഭവം
    കേരളത്തിലെ ജനകീയ സമരങ്ങളിലേക്ക് ക്രിസ്ത്യാനികൾ പങ്കെടുക്കാൻ തുടങ്ങിയ സമരം ഏത് ?
    പോർച്ചുഗീസ് കാലഘട്ടത്തിൽ നടന്ന ഉദയംപേരൂർ സുന്നഹദോസിൻ്റെ (1599) അദ്ധ്യക്ഷൻ ?