App Logo

No.1 PSC Learning App

1M+ Downloads

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ ഭരണ കാലഘട്ടത്തിൽ ആരംഭിച്ച സ്ഥാപങ്ങൾ ഏതൊക്കെയാണ് ?

  1. HMT
  2. തിരുവിതാംകൂർ റബ്ബർ വർക്ക്സ്
  3. കുണ്ടറ കളിമൺ ഫാക്റ്ററി
  4. FACT

    Aരണ്ടും മൂന്നും നാലും

    Bഎല്ലാം

    Cരണ്ടും നാലും

    Dനാല് മാത്രം

    Answer:

    A. രണ്ടും മൂന്നും നാലും

    Read Explanation:

    ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ

    • ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ തിരുവിതാംകൂര്‍ രാജാവ്‌
    • തിരു-കൊച്ചിയില്‍ രാജപ്രമുഖ പദവി വഹിച്ച ഏക ഭരണാധികാരി
    • രണ്ടാം ലോകമഹായുദ്ധക്കാലത്തെ തിരുവിതാംകൂര്‍ രാജാവ്
    • ഏഷ്യയിലാദ്യമായി വധശിക്ഷ നിര്‍ത്തല്‍ ചെയ്ത ഭരണാധികാരി
    • സമുദ്രയാത്ര നടത്തുകയും മാര്‍പാപ്പയെ സന്ദര്‍ശിക്കുകയും ചെയ്ത ആദ്യ തിരുവിതാംകൂര്‍ രാജാവ്‌

    • തിരുവിതാംകൂറില്‍ ഉദ്യോഗനിയമനത്തിന്‌ പബ്ലിക്‌ സര്‍വ്വിസ്‌ കമ്മീഷണറെ ചുമതലപ്പെടുത്തിയ രാജാവ്‌
    • ഇദ്ദേഹത്തിൻറെ കാലത്താണ്‌ തിരുവിതാംകൂറില്‍ നിവര്‍ത്തന പ്രക്ഷോഭം നടന്നത്‌
    • 1943-ല്‍ തിരുവിതാംകൂറില്‍ റേഡിയോ നിലയം സ്ഥാപിതമായത്‌ ഇദ്ദേഹത്തിൻറെ കാലത്താണ്.
    • കുണ്ടറ കളിമണ്‍ ഫാക്ടറി, ഏലൂര്‍ ഫെര്‍ട്ടിലൈസേഴസ്‌ ആന്റ്‌ കെമിക്കല്‍സ്‌ മുതലായ വ്യവസായ സ്ഥാപനങ്ങള്‍ നിവില്‍ വന്ന കാലത്തെ തിരുവിതാംകൂർ ഭരണാധികാരി.

    • പനമ്പിള്ളി ഗോവിന്ദമേനോന്‍ തിരു കൊച്ചി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോള്‍ രാജപ്രമുഖന്‍ എന്ന നിലില്‍ രാഷ്ട്രപതി ഭരണത്തിനു ശുപാര്‍ശ നല്‍കിയ വ്യക്തി.
    • സാഹിത്യ അക്കാദമി തിരുവനന്തപുരത്ത്‌ ഉദ്‌ഘാടനം ചെയ്ത ഭരണാധികാരി.
    • തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ 1938 മുതൽ 1947 വരെ ഉത്തരവാദഭരണ പ്രക്ഷോഭം നടന്നപ്പോള്‍ തിരുവിതാംകൂര്‍ രാജാവ്‌

    • പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണം നടത്തിയ രാജാവ്.
    • ട്രാവന്‍കൂര്‍ റബ്ബര്‍ വര്‍ക്സ്‌, പുനലൂര്‍ പ്ലൈവുഡ്‌ ഫാക്ടറി മുതലായ വ്യവസായ സ്ഥാപനങ്ങള്‍ നിലവില്‍ ഇദേഹത്തിൻ്റെ കാലഘട്ടത്തിലാണ്.
    • 1937-ല്‍ തിരുവിതാംകൂര്‍ സര്‍വ്വകലാശാല സ്ഥാപിച്ച രാജാവ്.
    • തിരുവിതാംകൂര്‍ സര്‍വ്വകലാശാലയുടെ ആദ്യ ചാന്‍സലര്‍

     


    Related Questions:

    Who established a Huzur court in Travancore?
    How many seats reserved for the Other Backward Communities in the Sreemulam Assembly?
    Which ruler of travancore abolished all restrictions in regard to dresscode?
    കുണ്ടറ വിളംബരം നടന്ന വർഷം
    The Department of Engineering, Irrigation and Public Works Department in Travancore were started by the ruler?