Challenger App

No.1 PSC Learning App

1M+ Downloads

സാമൂഹിക ശ്രേണീകരണവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഉൾപ്പെടാത്തത് ഏത്?

  1. ഉയർന്ന തട്ടിലായി സ്ഥാനപ്പെടുത്തപ്പെട്ടവർക്ക് സമൂഹത്തിൽ ഉന്നതപദവികളും താഴ്ന്ന തട്ടിലായി സ്ഥാനപ്പെടുത്തപ്പെട്ടവർക്ക് സമൂഹത്തിൽ താഴ്ന്നതരം പദവിയും ലഭിക്കുന്ന രീതിയിലാണ് ഇത് പ്രവർത്തിക്കുന്നത്.
  2. അടിമത്തവ്യവസ്ഥ, ജാതിവ്യവസ്ഥ തുടങ്ങിയവ സമൂഹത്തിൽ നിലനിന്നിരുന്ന ചില സാമൂഹിക ശ്രേണികൾക്ക് ഉദാഹരണങ്ങളാണ്.
  3. സമൂഹത്തിലെ വ്യക്തികളെ തുല്യതയുള്ള തരത്തിൽ വിവിധ തട്ടുകളിലായോ ശ്രേണികളിലായോ സാമൂഹികമായി സ്ഥാനപ്പെടുത്തുന്നതാണ് സാമൂഹിക ശ്രേണീകരണം.

    A3 മാത്രം

    B1, 3 എന്നിവ

    C1 മാത്രം

    Dഇവയൊന്നുമല്ല

    Answer:

    A. 3 മാത്രം

    Read Explanation:

    സാമൂഹിക ശ്രേണീകരണം (Social Stratification)

    • സമൂഹത്തിലെ വ്യക്തികളെ തുല്യതയില്ലാത്ത തരത്തിൽ വിവിധ തട്ടുകളിലായോ ശ്രേണികളിലായോ സാമൂഹികമായി സ്ഥാനപ്പെടുത്തുന്നതാണ് സാമൂഹിക ശ്രേണീകരണം.

    • ഉയർന്ന തട്ടിലായി സ്ഥാനപ്പെടുത്തപ്പെട്ടവർക്ക് സമൂഹത്തിൽ ഉന്നതപദവികളും താഴ്ന്ന തട്ടിലായി സ്ഥാനപ്പെടുത്തപ്പെട്ടവർക്ക് സമൂഹത്തിൽ താഴ്ന്നതരം പദവിയും ലഭിക്കുന്ന രീതിയിലാണ് ഇത് പ്രവർത്തിക്കുന്നത്.

    • അടിമത്തവ്യവസ്ഥ, ജാതിവ്യവസ്ഥ തുടങ്ങിയവ സമൂഹത്തിൽ നിലനിന്നിരുന്ന ചില സാമൂഹിക ശ്രേണികൾക്ക് ഉദാഹരണങ്ങളാണ്.


    Related Questions:

    ഇനിപ്പറയുന്നവയിൽ ആരോപിത പദവിയിൽ ഉൾപ്പെടാത്തത് ഏത്?
    കല്ലുമാല സമരത്തിന് നേതൃത്വം നൽകിയ സാമൂഹിക പരിഷ്കർത്താവ് ആരായിരുന്നു?
    1955-ലെ പൗരവകാശ സംരക്ഷണ നിയമം (Protection of Civil Rights Act, 1955) ഏത് ഭരണഘടനാനുച്ഛേദത്തെ അടിസ്ഥാനമാക്കി പാസാക്കിയതാണ്?

    താഴെ കൊടുത്തിരിക്കുന്നവയിൽ ലിംഗപദവിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്?

    1. ലിംഗപദവി ജീവശാസ്ത്രപരമോ സ്ഥിരതയോ ഉള്ളതല്ല.
    2. സാമൂഹിക ഇടപെടലുകളിലൂടെ ആർജിക്കുകയും ശക്തിപ്പെടുകയും ചെയ്യുന്നതാണ്.
    3. ലിംഗപദവി എന്നത് ലിംഗഭേദത്തിനപ്പുറമുള്ള ഒരാശയമാണ്
      ഇന്ത്യൻ ഭരണഘടനയുടെ ഏത് അനുച്ഛേദമാണ് "എല്ലാവരും നിയമത്തിനു മുന്നിൽ തുല്യരാണ്" എന്ന് വ്യക്തമാക്കുന്നത്?