App Logo

No.1 PSC Learning App

1M+ Downloads

സാർ നിക്കോളാസ് രണ്ടാമനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?

  1. അവിശ്വസ്തരും അഴിമതിക്കാരുമായ മന്ത്രിമാരുടെ സ്വാധീനവലയത്തിൽ ആയിരുന്നു ഇദ്ദേഹത്തിന്റെ ഭരണം
  2. ചക്രവർത്തി ജനങ്ങൾക്ക് പൗരസ്വാതന്ത്ര്യവും രാഷ്ട്രീയ സ്വാതന്ത്ര്യവും അനുവദിച്ചിരുന്നില്ല.
  3. രാഷ്ട്രീയ സംഘടനകൾ രൂപീകരിക്കാനുള്ള അവകാശം പോലും നിഷേധിച്ച ചക്രവർത്തി മതസ്വാതന്ത്ര്യം മാത്രം രാജ്യത്ത് അനുവദിച്ചു

    Ai, iii തെറ്റ്

    Bii മാത്രം തെറ്റ്

    Cഎല്ലാം തെറ്റ്

    Diii മാത്രം തെറ്റ്

    Answer:

    D. iii മാത്രം തെറ്റ്

    Read Explanation:

    സാർ നിക്കോളാസ് രണ്ടാമൻ 

    • 1894 മുതൽ 1917 വരെ നീണ്ടുനിന്ന സാർ നിക്കോളാസ് രണ്ടാമൻ്റെ ഭരണകാലത്ത്, സാമ്രാജ്യത്തിനുള്ളിൽ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ പിരിമുറുക്കം രൂക്ഷമാക്കുന്ന സ്വേച്ഛാധിപത്യ വാഴ്ച പൂർവാധികം ശക്തി പ്രാപിച്ചു
    • റഷ്യയുടെ സമ്പൂർണ്ണ ഭരണാധികാരി ആയിരുന്നിട്ടും, നിക്കോളാസ് രണ്ടാമൻ്റെ നേതൃത്വത്തിന് നിരവധി പോരായ്മകളും പരാജയങ്ങളും ഉണ്ടായിരുന്നു, അത് ആത്യന്തികമായി റൊമാനോവ് രാജവംശത്തിൻ്റെയും റഷ്യൻ സാമ്രാജ്യത്തിൻ്റെയും പതനത്തിന് കാരണമായി.
    • അവിശ്വസ്തരും അഴിമതിക്കാരുമായ മന്ത്രിമാരുടെ സ്വാധീനവലയത്തിൽ ആയിരുന്നു ഇദ്ദേഹത്തിന്റെ ഭരണം 
    • ചക്രവർത്തി ജനങ്ങൾക്ക് പൗരസ്വാതന്ത്ര്യവും രാഷ്ട്രീയ സ്വാതന്ത്ര്യവും അനുവദിച്ചിരുന്നില്ല.
    • പത്രങ്ങളുടെ മേൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്തി.
    • രാഷ്ട്രീയ സംഘടനകൾ രൂപീകരിക്കാനുള്ള അവകാശനിഷേധിച്ചു.
    • പ്രതിയോഗികളെ തന്നിഷ്ടം പോലെ അറസ്റ്റ് ചെയ്തു തടവിലാക്കി, മതസ്വാതന്ത്ര്യം പോലും അനുവദിച്ചിരുന്നില്ല
    • യൂറോപ്പിലെ എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളെയും സൈനിക ശക്തി ഉപയോഗിച്ച് സാർ ചക്രവർത്തി അടിച്ചമർത്തി.
    • അതിനാൽ യൂറോപ്പിലെ പോലീസുകാരൻ എന്ന പേരിലാണ് റഷ്യ അകാലത്ത് അറിയപ്പെട്ടിരുന്നത്.
    • റഷ്യയിലെ ജനങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും അവരെ അടിച്ചമർത്താനും കൊസ്റ്റാക്കുകൾ എന്ന പേരിൽ അറിയപ്പെടുന്ന രഹസ്യ പോലീസിന് ചക്രവർത്തി നിയോഗിച്ചിരുന്നു.
    • അങ്ങനെ മർദ്ദനാധിഷ്ഠിതമായ രാഷ്ട്രീയ സംവിധാനമാണ് റഷ്യയിൽ നിലനിന്നിരുന്നത്
    • സാർ ചക്രവർത്തിയും ഭാര്യയും( അലക്സാണ്ടറ ഫിയോഡൊറോവന) റാസ്പുട്ടിൻ എന്ന കപട സന്യാസിയുടെ സ്വാധീന വലയത്തിൽ ആയിരുന്നു.
    • ഉദ്യോഗസ്ഥരാകട്ടെ കഴിവ് കെട്ടവരും ജനവിരോധികളും ആയിരുന്നു.
    • കർഷകരെയും തൊഴിലാളികളെയും ബുദ്ധിജീവികളെയും അകറ്റുന്ന നയമാണ് ഗവൺമെന്റ് സ്വീകരിച്ചു പോന്നത്

    Related Questions:

    1905-ലെ റഷ്യൻ വിപ്ലവത്തിന്റെ നേതാവ് ആര് ?
    ഒക്ടോബർ വിപ്ലവനാന്തരം റഷ്യയിൽ നടന്ന ആഭ്യന്തരയുദ്ധത്തിൽ ബോൾഷെവിക് സർക്കാരിൻ്റെ പ്രാഥമിക എതിരാളികൾ അറിയപ്പെട്ടിരുന്ന പേര്?
    താഴെ പറയുന്നതിൽ റഷ്യക്കെതിരെ ക്രിമിയർ യുദ്ധത്തിൽ പങ്കെടുക്കാത്ത രാജ്യം ഏതാണ് ?
    In which year the Russian Social Democratic Workers Party was formed?
    താഴെ തന്നിരിക്കുന്നവയിൽ റഷ്യൻ വിപ്ലവവുമായി ബന്ധമില്ലാത്തത് ഏത് ?