App Logo

No.1 PSC Learning App

1M+ Downloads

സെക്ഷൻ 47 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. വാറന്റ് കൂടാതെ ഏതെങ്കിലും വ്യക്തിയെ അറസ്റ്റ് ചെയ്യുന്ന ഓരോ പോലീസ് ഉദ്യോഗസ്ഥനും അയാൾ അറസ്റ്റ് ചെയ്യപ്പെട്ട കുറ്റത്തിൻ്റെ പൂർണ്ണവിവരങ്ങളും, അറസ്റ്റിനുള്ള മറ്റു കാരണങ്ങളും ഉടനടി അയാളെ അറിയിക്കേണ്ടതാണ്.
  2. ഒരു പോലീസ് ഉദ്യോഗസ്ഥൻ ജാമ്യമില്ലാ കുറ്റം ആരോപിക്കപ്പെട്ട ഒരു വ്യക്തിയല്ലാതെ മറ്റാരെയെങ്കിലും വാറൻറില്ലാതെ അറസ്റ്റ് ചെയ്യുമ്പോൾ, അയാൾക്ക് ജാമ്യം ലഭിക്കാൻ അവകാശമുണ്ടെന്നും ജാമ്യക്കാരെ ക്രമീകരിക്കാമെന്നും അറിയിക്കണം.

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    Ci മാത്രം ശരി

    Dii മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    BNSS Section-47

    Person Arrested to be informed of grounds of arrest and of right to bail [അറസ്റ്റ് ചെയ്യപ്പെടുന്ന ആളെ അറസ്റ്റിനുള്ള കാരണങ്ങളും ജാമ്യത്തിനുള്ള അവകാശവും അറിയിക്കേണ്ടതാണ്.]

    • 47 (1) - വാറന്റ് കൂടാതെ ഏതെങ്കിലും വ്യക്തിയെ അറസ്റ്റ് ചെയ്യുന്ന ഓരോ പോലീസ് ഉദ്യോഗസ്ഥനും അയാൾ അറസ്റ്റ് ചെയ്യപ്പെട്ട കുറ്റത്തിൻ്റെ പൂർണ്ണവിവരങ്ങളും, അറസ്റ്റിനുള്ള മറ്റു കാരണങ്ങളും ഉടനടി അയാളെ അറിയിക്കേണ്ടതാണ്.

    • 47 (2) -ഒരു പോലീസ് ഉദ്യോഗസ്ഥൻ ജാമ്യമില്ലാ കുറ്റം ആരോപിക്കപ്പെട്ട ഒരു വ്യക്തിയല്ലാതെ മറ്റാരെയെങ്കിലും വാറൻറില്ലാതെ അറസ്റ്റ് ചെയ്യുമ്പോൾ, അയാൾക്ക് ജാമ്യം ലഭിക്കാൻ അവകാശമുണ്ടെന്നും ജാമ്യക്കാരെ ക്രമീകരിക്കാമെന്നും അറിയിക്കണം.


    Related Questions:

    സായുധ സേനകളിലെ അംഗങ്ങളുടെ അറസ്റ്റിൽ നിന്ന് സംരക്ഷണത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
    2023 BNSS ക്രിമിനൽ നടപടി ക്രമത്തിന് കീഴിലുള്ള അന്വേഷണത്തിൽ(Investigation) ഉൾപ്പെടുന്നത്
    നോട്ടീസ് നൽകപ്പെട്ട വ്യക്തി നോട്ടീസിലെ നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുകയോ തന്റെ തിരിച്ചറിയൽ വിവരങ്ങൾ നൽകാതിരിക്കുകയോ ചെയ്യുന്ന പക്ഷം, പോലീസിന് അയാളെ അറസ്റ്റ് ചെയ്യാവുന്നതാണ്.എന്ന് പരാമർശിക്കുന്ന BNSS-ലെ വകുപ് ഏതാണ് ?
    സെർച്ച് വാറന്റുകൾ അധികാരപ്പെടുത്തിക്കൊടുക്കുന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

    സെക്ഷൻ 59 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. പോലീസ് സ്റ്റേഷനുകളുടെ ചുമതലയുണ ഉദ്യോഗസ്ഥർ ജില്ലാ മജിസ്ട്രേറ്റിന് അല്ലെങ്കിൽ അദ്ദേഹം നിർദ്ദേശിച്ചാൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്, വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യപ്പെടുന്ന എല്ലാ ആളുകളുടെയും കേസുകൾ റിപ്പോർട്ട് ചെയ്യേണ്ടതാകുന്നു.
    2. ഒരു പോലീസ് ഉദ്യോഗസ്ഥനാൽ അറസ്‌റ്റ് ചെയ്‌ത ഒരു വ്യക്തിയെയും, അയാളുടെ ബോണ്ടിന്മേലോ, ജാമ്യത്തിലോ അല്ലെങ്കിൽ ഒരു മജിസ്‌ട്രേറ്റിൻ്റെ പ്രത്യേക ഉത്തരവിൻകീഴിലോ അല്ലാതെ വിട്ടയക്കാൻ പാടില്ല.