Challenger App

No.1 PSC Learning App

1M+ Downloads
സായുധ സേനകളിലെ അംഗങ്ങളുടെ അറസ്റ്റിൽ നിന്ന് സംരക്ഷണത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 44

Bസെക്ഷൻ 43

Cസെക്ഷൻ 42

Dസെക്ഷൻ 40

Answer:

C. സെക്ഷൻ 42

Read Explanation:

BNSS Section-42 :സായുധ സേനകളിലെ അംഗങ്ങൾക്ക് അറസ്റ്റിൽ നിന്ന് സംരക്ഷണം.

  • 42(1) - സെക്ഷൻ 35 ലും 39 മുതൽ 41 വരെയുള്ള വകുപ്പുകളിലും എന്തുതന്നെ പറഞ്ഞിരുന്നാലും യൂണിയൻ സായുധസേനയിലെ ഏതൊരു അംഗവും, കേന്ദ്ര ഗവൺമെന്റിന്റെ സമ്മതം ലഭിച്ചതിനുശേഷം അല്ലാതെ തന്റെ ഔദ്യോഗിക ചുമതലകളുടെ നിർവഹണത്തിൽ താൻ ചെയ്തതോ, ചെയ്തതായി കരുതാവുന്നതോ ആയ യാതൊന്നിനും അറസ്റ്റ് ചെയ്യപ്പെടില്ല.

  • 42(2)  -സംസ്ഥാന ഗവൺമെന്റിന് വിജ്ഞാപനം വഴി പൊതുസമാധാനം പാലിക്കുവാൻ ചുമതലപ്പെടുത്തപ്പെട്ട സേനയിലെ അംഗങ്ങളിൽ ഉള്ളവർക്ക് , അവർ അവർ സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്നത് എവിടെയായാലും (1)ാം ഉപവകുപ്പിലെ വ്യവസ്ഥകൾ ബാധകമാകുമെന്ന് നിർദ്ദേശിക്കുന്നതും, തുടർന്ന് ആ ഉപവിഭാഗത്തിലെ "കേന്ദ്ര ഗവൺമെന്റ് " എന്ന പദത്തിനു പകരം "സ്റ്റേറ്റ് ഗവൺമെന്റ്"എന്ന പദപ്രയോഗം വരുന്നതുപോലെ ബാധകമാകുന്നതുമാണ്.


Related Questions:

ആത്മഹത്യ മുതലായവ പോലീസ് അന്വേഷിക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യണമെന്ന് പറയുന്ന BNSS സെക്ഷൻ ഏത് ?
സായുധ സേനയിലെ ചില ഉദ്യോഗസ്ഥന്മാരുടെ സംഘം പിരിച്ചുവിടാനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
പ്രോസസ്സുകൾ സംബന്ധിച്ച പരസ്പര ക്രമീകരണങ്ങളെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
പോലീസിന് നൽകുന്ന സ്റ്റേറ്റ്മെന്റുകളും അവയുടെ ഉപയോഗവും വിശദീകരിക്കുന്ന BNSS സെക്ഷൻ ഏത് ?

താഴെപറയുന്നതിൽ BNSS ലെ സെക്ഷൻ 64 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. എല്ലാ സമൻസുകളും, ഒരു പോലീസ് ഉദ്യോഗസ്ഥനോ , സ്റ്റേറ്റ് ഗവൺമെന്റോ ഇതിലേക്കായി ഉണ്ടാക്കുന്ന ചട്ടങ്ങൾക്ക് വിധേയമായി, സമൻസ് പുറപ്പെടുവിക്കുന്ന കോടതിയിലെ ഒരു ഉദ്യോഗസ്ഥനോ, മറ്റു പബ്ലിക് സെർവ്വന്റോ നടത്തേണ്ടതാകുന്നു.
  2. സമൻസ് പ്രായോഗികമാണെങ്കിൽ, സമൻസിൻ്റെ തനിപകർപ്പുകളിലൊന്ന്[duplicate ] അയാൾക്ക് കൈമാറുകയോ, എത്തിച്ചു കൊടുക്കുകയോ ചെയ്യേണ്ടാണ്. എന്നാൽ, കോടതി മുദ്രയുടെ ചിത്രം ഉൾക്കൊള്ളുന്ന സമൻസുകൾ ഇലക്ട്രോണിക് ആശയ വിനിമയം വഴിയോ സംസാന ഗവൺമെൻ്റ് നിയമങ്ങൾ മുഖേന നൽകുന്ന രീതിയിലും നൽകേണ്ടതാണ്.
  3. അപ്രകാരം നേരിട്ട് സമൻസ് നടത്തപ്പെടുന്ന ഏതൊരാളും, നടത്തുന്ന ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നുവെങ്കിൽ, മറ്റൊരു ഡ്യൂപ്ലിക്കേറ്റിൻ്റെ പിൻഭാഗത്ത് അതിനുള്ള രസീതിൽ ഒപ്പിടേണ്ടതാണ്.