App Logo

No.1 PSC Learning App

1M+ Downloads

സർവ്വരാജ്യ സഖ്യത്തിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ ഇവയിൽ ഏതെല്ലാമായിരുന്നു?

  1. അന്താരാഷ്ട്രസമാധാനവും സുരക്ഷിതത്വം നിലനിർത്തുക
  2. രാജ്യങ്ങൾ തമ്മിലുള്ള വാണിജ്യ കരാറുകൾക്ക് മധ്യസ്ഥത വഹിക്കുക
  3. വിവിധ രാജ്യങ്ങൾ തമ്മിലുള്ള തർക്ക പ്രശ്നങ്ങൾക്ക് സമാധാനപരമായി പരിഹാരം കാണുക
  4. അംഗരാജ്യങ്ങളുടെ വികസനത്തിന് സാമ്പത്തിക സഹായം നൽകുക

    A1 മാത്രം

    B1, 3 എന്നിവ

    C2, 4

    D3 മാത്രം

    Answer:

    B. 1, 3 എന്നിവ

    Read Explanation:

    സർവ്വരാജ്യ സഖ്യം (League of Nations)

    • ഒന്നാം ലോകമഹായുദ്ധം അവസാനിക്കാൻ കാരണമായ ഉടമ്പടിയായ വേഴ്സായി ഉടമ്പടിയുടെ ഫലമായിട്ടാണ് സർവ്വരാജസഖ്യം നിലവിൽ വന്നത്.
    • വേഴ്സായി ഉടമ്പടി ഒപ്പുവെച്ച വർഷം : 1919
    • മുൻ അമേരിക്കൻ പ്രസിഡണ്ടായിരുന്നു വുഡ്രോ വിൽസൺ ആണ് സർവ്വരാജ്യ സഖ്യം അഥവാ 'ലീഗ് ഓഫ് നേഷൻസ് 'എന്ന ആശയം മുന്നോട്ട് വെച്ചത്.
    • അതിനാൽ തന്നെ വുഡ്രോ വിൽസൺ സർവ്വ രാജ്യസഖ്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു
    • 1919 ജൂൺ 28ന് സർവ്വരാജ്യ സഖ്യത്തിന്റെ നിയമ സംഹിത നിലവിൽ വന്നു
    • 1920 ജനുവരി 10നാണ് സർവ്വരാജ്യസഖ്യം നിലവിൽ വന്നത്.
    • ജനീവയായിരുന്നു സഖ്യത്തിന്റെ ആസ്ഥാനം.
    • സഖ്യത്തിൻ്റെ ആദ്യ സെക്രട്ടറി ജനറൽ : ജെയിംസ് എറിക് ഡ്രമണ്ട്
    • സഖ്യത്തിൻ്റെ അവസാന സെക്രട്ടറി ജനറൽ : സീൻ ലെസ്റ്റർ
    • ഒന്നാം ലോകമഹായുദ്ധത്തിനുശേഷം രണ്ടാമതൊരു ലോകമഹായുദ്ധം ഉണ്ടാകാതെ തടയുക എന്നതായിരുന്നു സഖ്യത്തിന്റെ മുഖ്യ ലക്ഷ്യം.
    • എന്നാൽ ഈ ലക്ഷ്യത്തിൽ സർവരാജ്യസഖ്യം പരാജയപ്പെടുകയും,രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുകയും ചെയ്തു.
    • രണ്ടാം ലോകമഹായുദ്ധാനന്തരം സർവരാജ്യ സഖ്യത്തിന് പകരം നിലവിൽ വന്ന സംഘടന : ഐക്യരാഷ്ട്രസഭ
    • ഐക്യരാഷ്ട്ര സഭയുടെ മുൻഗാമി എന്നറിയപ്പെടുന്നത് : ലീഗ് ഓഫ് നേഷൻസ്

    സർവ്വരാജ്യ സഖ്യത്തിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ:

    • അന്താരാഷ്ട്രസമാധാനവും സുരക്ഷിതത്വം നിലനിർത്തുക
    • രാഷ്ട്രങ്ങൾ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക
    • വിവിധ രാജ്യങ്ങൾ തമ്മിലുള്ള തർക്ക പ്രശ്നങ്ങൾക്ക് സമാധാനപരമായി പരിഹാരം കാണുക
    • കടന്നാക്രമം നടത്തുന്ന രാഷ്ട്രങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുക
    • നിരായുധീകരണം നടപ്പിലാക്കുക, അടിമത്തം നിർത്തലാക്കുക

    Related Questions:

    Which of the following countries is not a member of Group 15 developing countries?
    ലോകബാങ്കിന്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
    യു.എൻ ഇന്റർനാഷണൽ ഇയർ ഓഫ് സസ്‌റ്റൈനബിൾ ടൂറിസം ഫോർ ഡവലപ്‌മെന്റ് ആയി ആചരിച്ചത് ഏത് വർഷം ?
    The United Nations agency concerned with the improvement of standards of education and strengthening international co-operation in this field is :
    When was the United Nations Organisation founded?