App Logo

No.1 PSC Learning App

1M+ Downloads

ഹാക്കേഴ്സ് മായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. കമ്പ്യൂട്ടർ ശൃംഖലകളുടെ സുരക്ഷിതത്വത്തിനു വേണ്ടി വൈറസുകളും നുഴഞ്ഞുകയറ്റക്കാരും കടന്നുവരാൻ സാധ്യതയുള്ള വിള്ളലുകൾ കണ്ടെത്തുകയും അവ തടയുവാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്ന ഹാക്കർമാരെ വൈറ്റ്‌ഹാറ്റ് ഹാക്കർ (White Hat Hacker) അല്ലെങ്കിൽ എത്തിക്കൽ ഹാക്കർ (Ethical Hacker) എന്നു വിളിക്കുന്നു.
  2. ഒരു കമ്പ്യൂട്ടറിൽ നിന്ന് മററു കമ്പ്യൂട്ടറുകളിലേക്ക് അനുവാദമില്ലാതെ നുഴഞ്ഞുകയറുകയോ, മറ്റുള്ളവരുടെ വിവരങ്ങൾ മോഷ്ടിക്കുകയോ ചെയ്യുന്നവരാണ് ബ്ലാക്ക്ഹാറ്റ് ഹാക്കർമാർ. അനുവാദമില്ലാതെ നുഴഞ്ഞുകയറാനായി ബ്ലാക്ക്ഹാറ്റ് ഹാക്കർമാർ അനേകം ടൂളുകൾ ഉപയോഗിക്കാറും സൃഷ്ടിക്കാറുമുണ്ട്. ഒപ്പം വൈറസുകൾ സൃഷ്ടിച്ചു വിടുകയും ചെയ്യുന്നു. 

    Aii മാത്രം ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    Di മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    കമ്പ്യൂട്ടർ ശൃംഖലകളുടെ സുരക്ഷിതത്വത്തിനു വേണ്ടി വൈറസുകളും നുഴഞ്ഞുകയറ്റക്കാരും കടന്നുവരാൻ സാധ്യതയുള്ള വിള്ളലുകൾ കണ്ടെത്തുകയും അവ തടയുവാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്ന ഹാക്കർമാരെ വൈറ്റ്‌ഹാറ്റ് ഹാക്കർ (White Hat Hacker) അല്ലെങ്കിൽ എത്തിക്കൽ ഹാക്കർ (Ethical Hacker) എന്നു വിളിക്കുന്നു.ഒരു കമ്പ്യൂട്ടറിൽ നിന്ന് മററു കമ്പ്യൂട്ടറുകളിലേക്ക് അനുവാദമില്ലാതെ നുഴഞ്ഞുകയറുകയോ, മറ്റുള്ളവരുടെ വിവരങ്ങൾ മോഷ്ടിക്കുകയോ ചെയ്യുന്നവരാണ് ബ്ലാക്ക്ഹാറ്റ് ഹാക്കർമാർ അനുവാദമില്ലാതെ നുഴഞ്ഞുകയറാനായി ബ്ലാക്ക്ഹാറ്റ് ഹാക്കർമാർ അനേകം ടൂളുകൾ ഉപയോഗിക്കാറും സൃഷ്ടിക്കാറുമുണ്ട്. ഒപ്പം വൈറസുകൾ സൃഷ്ടിച്ചു വിടുകയും ചെയ്യുന്നു.


    Related Questions:

    ………. Is a computer connected to the internet that has been compromised by a hacker, computer virus or Trojan horse and can be used to perform malicious tasks of one sort of another under remote direction.
    A _________ can replicate itself without any host and spread into other computers
    Loosely organized groups of Internet criminals are called as:
    ബാങ്ക് ഉദ്യോഗസ്ഥ എന്ന വ്യാജേന മുതിർന്ന പൗരനെ വിളിച്ച് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും സ്വകാര്യ ഫോൺ മുഖേനയും ഇ-മെയിൽ മുഖേനയും ചോർത്തിയെടുത്തു. ശേഷം മുതിർന്ന പൗരൻറെ അക്കൗണ്ടിൽ നിന്നും 71000 രൂപ ഡെബിറ്റ് ചെയ്യപ്പെട്ടു. ഇവിടെ നടന്ന കുറ്റകൃത്യം ഏത് ?

    വിവര സാങ്കേതിക നിയമവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ഏതാണ് ശരി?

    1. ആശയവിനിമയ സേവനത്തിലൂടെ കുറ്റകരമായ സന്ദേശങ്ങൾ അയയ്ക്കുന്നതിനുള്ള ശിക്ഷ - i. സെക്ഷൻ 66A

    2. ഐഡന്റിറ്റി മോഷണത്തിനുള്ള ശിക്ഷ - ii. സെക്ഷൻ 66D

    3. കമ്പ്യൂട്ടർ റിസോഴ്സ് ഉപയോഗിച്ച് ആൾമാറാട്ടം നടത്തി വഞ്ചിച്ചാൽ ഉള്ള ശിക്ഷ. - iii. സെക്ഷൻ 66E

    4. സ്വകാര്യത ലംഘിച്ചതിന് ഉള്ള ശിക്ഷ - iv. സെക്ഷൻ 66C