Challenger App

No.1 PSC Learning App

1M+ Downloads

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. ഹേമ കമ്മിറ്റിയെ നിയമിച്ചത് കേരള ഗവണ്മെന്റാണ്.
  2. ഹേമ കമ്മിറ്റിയിൽ മൂന്നംഗങ്ങളാണുള്ളത്.
  3. വിരമിച്ച IAS ഉദ്യോഗസ്ഥ K. B. വൽസല കുമാരി ഒരംഗമാണ്.

    Aമൂന്ന് മാത്രം ശരി

    Bഎല്ലാം ശരി

    Cരണ്ട് മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. എല്ലാം ശരി

    Read Explanation:

    • മലയാള സിനിമാരംഗത്തെ ലൈംഗിക അതിക്രമവും ലിംഗസമത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അന്വേഷിച്ച് അവയ്ക്ക് പരിഹാര നടപടികൾ സമർപ്പിക്കുന്നതിനായി 2017 ജൂലൈ മാസത്തിൽ കേരള സർക്കാർ രൂപവത്കരിച്ച ഒരു അനേഷണ കമ്മിറ്റിയാണ് ഹേമ കമ്മറ്റി

    • മുൻ കേരള ഹൈക്കോടതി ജഡ് ജസ്റ്റിസ് ഹേമ അദ്ധ്യക്ഷയായ മൂന്നംഗ കമ്മിറ്റിയാണിത്.

    • ചലച്ചിത്ര നടി ശാരദ, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി വത്സലകുമാരി എന്നിവരാണ് കമ്മിറ്റിയിലെ മറ്റു അംഗങ്ങൾ.

    • 2017-ൽ കൊച്ചിയിൽ യുവനടി ആക്രമിക്കപ്പിട്ടതിനെ തുടർന്ന് രൂപംകൊണ്ട വിമൻ ഇൻ സിനിമ കളക്റ്റീവ് (ഡബ്ള്യു. സി.സി) എന്ന സംഘടന, മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയെ തുടർന്നാണ് സർക്കാർ കമ്മിറ്റിയെ നിയോഗിച്ചത്.

    • 2017 നവംബർ 16-ന് പ്രവർത്തനം ആരംഭിച്ച കമ്മിറ്റി മലയാള ചലച്ചിത്ര മേഖലയിലെ ഒന്നിലധികം വനിതാ പ്രൊഫഷണലുകളുമായി കൂടിയാലോചിക്കുകയും ലൈംഗിക പീഡനം, നേടിയ വേതനം, ജോലിയിൽ നിന്ന് കരിമ്പട്ടികയിൽ പെടുത്തൽ എന്നിവയെക്കുറിച്ചുള്ള വിശദമായ കണക്കുകൾ രേഖപ്പെടുത്തുകയും ചെയ്തു.


    Related Questions:

    KSFDCയുടെ കീഴിൽ നിലവിൽ വന്ന ആദ്യ 4K തീയേറ്റർ?
    2023 ഫെബ്രുവരിയിൽ പൂനെ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ത്യൻ സിനിമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ ഏതാണ് ?
    ഏറ്റവും കുറഞ്ഞ ദിവസം കൊണ്ട് 50 കോടി രൂപ കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോർഡ് സ്വന്തമാക്കിയ ചിത്രം ഏത് ?
    ചെമ്മീൻ സംവിധാനം ചെയ്തത് ?
    2022 ഏപ്രിൽ മാസം അന്തരിച്ച ജോൺ പോൾ ഏത് മേഖലയിലാണ് പ്രശസ്തനായിരുന്നത് ?