App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഇന്ത്യൻ രാഷ്ട്രപതിയുടെ മുഖ്യ ഉപദേഷ്ടാവ് ആണ് ഇന്ത്യൻ പ്രധാനമന്ത്രി
  2. രാജ്യസഭാംഗമായ ഒരു വ്യക്തിക്ക് പ്രധാനമന്ത്രിയാകാൻ 25വയസ്സ് തികഞ്ഞിരിക്കണം
  3. സർക്കാരിന്റെ എല്ലാ നയങ്ങളും പ്രധാനമന്ത്രി ഏകോപിപ്പിക്കുന്നു.
  4. മറ്റു മന്ത്രിമാരെ പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരമാണ് രാഷ്ട്രപതി നിയമിക്കുന്നത്.

    Ai, iii, iv ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    Dii, iv ശരി

    Answer:

    A. i, iii, iv ശരി

    Read Explanation:

    • ഇന്ത്യൻ രാഷ്ട്രപതിയുടെ മുഖ്യ ഉപദേഷ്ടാവും മന്ത്രി സഭയുടെ തലവനും ആണ് പ്രധാനമന്ത്രി.
    • ഒരു വ്യക്തിക്ക് പ്രധാനമന്ത്രിയാകാൻ രാജ്യസഭാംഗം ആണെങ്കിൽ 30 വയസ്സ് പൂർത്തിയാക്കിയിരിക്കണം ,ലോകസഭാംഗം ആണെങ്കിൽ 25 വയസ്സ് തികയണം.
    • സർക്കാരിന്റെ എല്ലാ നയങ്ങളും പ്രധാനമന്ത്രി ഏകോപിപ്പിക്കുന്നു. 
    • ഭരണഘടനയുടെ ആർട്ടിക്കിൾ 75 (1) പ്രകാരം പ്രധാനമന്ത്രിയെ രാഷ്ട്രപതി നിയമിക്കുകയും മറ്റു മന്ത്രിമാരെ പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി നിയമിക്കുന്നതും ആണ്.

    Related Questions:

    ' Nehru and Resurgent Africa ' എന്ന കൃതി രചിച്ചത് ആരാണ് ?
    ശ്രീ വി. മുരളീധരൻ എം. പി. കേന്ദ്ര ഗവൺമെൻ്റിൽ ഏതു വിഭാഗത്തിൽപ്പെടുന്ന മന്ത്രിസ്ഥാനം ആണ് കൈകാര്യം ചെയ്തിരുന്നത് ?

    താഴെ പറയുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി ആര് ?

    1) പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രധാനമന്ത്രി 

    2) ഇരുപതാം നൂറ്റാണ്ടിൽ ജനിച്ച് ഇന്ത്യൻ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി 

    3) മരണാനന്തര ബഹുമതിയായി ഭാരതരത്ന ലഭിച്ച ആദ്യ വ്യക്തി 

    "ഈ അർദ്ധരാത്രിയിൽ ലോകം ഉറങ്ങിക്കിടക്കുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ് "എന്ന് പറഞ്ഞതാരാണ്
    ലോക്‌സഭയിൽ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം നടത്തിയ പ്രധാനമന്ത്രി എന്ന റെക്കോർഡിന് ഉടമ?