App Logo

No.1 PSC Learning App

1M+ Downloads

G-20-യുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്‌താവനയേത്?

  1. G-20-യിൽ ഉൾപ്പെട്ട രാജ്യമാണ് ബ്രസിൽ
  2. G-20-ക്ക് സ്ഥിരമായ ആസ്ഥാനമില്ല
  3. 1998-ലാണ് G-20 രൂപീകരിക്കപ്പെട്ടത്
  4. എല്ലാ വർഷവും G-20 ഉച്ചകോടി നടത്താറുണ്ട്

    A1 മാത്രം തെറ്റ്

    B3, 4 തെറ്റ്

    C3 മാത്രം തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    C. 3 മാത്രം തെറ്റ്

    Read Explanation:

    ജി-20

    • ലോകത്തെ വ്യാവസായികമായി വികസിച്ചതും ഉയർന്നുവരുന്നതുമായ 20 പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മ
    • നിലവിൽ വന്നത് - 1999 സെപ്റ്റംബർ 26
    • കിഴക്കൻ ഏഷ്യ പ്രദേശത്തെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് G20 രൂപീകരിച്ചത്.
    • 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ചേർന്നതാണ് ഈ ഗ്രൂപ്പ്.
    • ലോക ജനസംഖ്യയുടെ 60%, ലോക GDP -യുടെ 85%, ആഗോള വ്യാപാരത്തിന്റെ 75%എന്നിവ ഈ ഗ്രൂപ്പിലെ രാജ്യങ്ങളുടേതാണ്. 
    • G-20-ക്ക് സ്ഥിരമായ ആസ്ഥാനമില്ല

    അംഗരാജ്യങ്ങൾ 

    1. അർജന്റീന
    2. ഓസ്‌ട്രേലിയ
    3. ബ്രസീൽ
    4. കാനഡ
    5. ചൈന
    6. ഫ്രാൻസ്
    7. ജർമ്മനി
    8. ഇന്ത്യ
    9. ഇന്തോനേഷ്യ
    10. ഇറ്റലി
    11. ജപ്പാൻ
    12. റിപ്പബ്ലിക് ഓഫ് കൊറിയ
    13. മെക്സിക്കോ
    14. റഷ്യ
    15. സൗദി അറേബ്യ
    16. ദക്ഷിണാഫ്രിക്ക
    17. തുർക്കി
    18. യുണൈറ്റഡ് കിംഗ്ഡം
    19. യുണൈറ്റഡ് സ്റ്റേറ്റ്സ്
    20. യൂറോപ്യൻ യൂണിയൻ (EU)
    21. ആഫ്രിക്കൻ യൂണിയൻ

    ഉച്ചകോടി വേദി

    • 2022 - ഇന്തോനേഷ്യ
    • 2023 - ഇന്ത്യ, ലഡാക്ക്
    • 2024 - ബ്രസീൽ 

    Related Questions:

    ആംനെസ്റ്റി ഇന്റർനാഷനലിന്റെ നിലവിലെ സെക്രട്ടറി ജനറൽ ?
    ' കോമൺവെൽത്ത് ഓഫ് നേഷൻസ് ' നിലവിൽ വന്ന വർഷം ഏതാണ് ?

    സർവ്വരാജ്യ സഖ്യവുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു. ഇവയിൽ തെറ്റായവ കണ്ടെത്തുക:

    1. വുഡ്രോ വിൽസൺ സർവ്വ രാജ്യസഖ്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു
    2. ജെയിംസ് എറിക് ഡ്രമണ്ട് ആയിരുന്നു സഖ്യത്തിൻ്റെ ആദ്യ സെക്രട്ടറി ജനറൽ
    3. പാബ്ലോ ഡി അസ്കറേറ്റ് ആയിരുന്നു സഖ്യത്തിൻ്റെ അവസാന സെക്രട്ടറി ജനറൽ
    4. ജനീവയായിരുന്നു സഖ്യത്തിന്റെ ആസ്ഥാനം
      താഴെ പറയുന്നവയില്‍ ഏതാണ് പ്രകൃതിസംരക്ഷണ സംഘടന?
      നാറ്റോ സൈനിക സഖ്യത്തിൽ അവസാനമായി അംഗത്വം എടുത്ത രാജ്യം ?