GST കൗൺസിലിലെ അംഗങ്ങൾ ആണ്
- പ്രധാനമന്ത്രി
- കേന്ദ്ര ധനമന്ത്രി
- കേന്ദ്ര ധനകാര്യ സഹമന്ത്രി
- സംസ്ഥാനത്തിൻ്റെ ധനമന്ത്രിമാർ അല്ലെങ്കിൽ നോമിനി
Ai, iii എന്നിവ
Biii, iv എന്നിവ
Cii, iii, iv എന്നിവ
Di, iii
Answer:
C. ii, iii, iv എന്നിവ
Read Explanation:
ജി. എസ്. ടി.
ദേശീയ- സംസ്ഥാന തലങ്ങളിലായി നിലവിലുള്ള വിവിധ തരം പരോക്ഷ നികുതികൾക്ക് പകരം ദേശീയ തലത്തിൽ ഏർപ്പെടുത്തിയ എകീകൃതവും പരോക്ഷവുമായ മൂല്യവർധന നികുതി
പൂർണ്ണ രൂപം : ഗുഡ്‌സ് ആൻഡ് സർവീസസ് ടാക്സ്
ആപ്തവാക്യം : വൺ നേഷൻ, വൺ ടാക്സ്, വൺ മാർക്കറ്റ്
ജി. എസ്. ടി. നിലവിൽ വന്നത് : 2017 ജൂലൈ 1
ഇന്ത്യയിൽ ജി. എസ്. ടി. ബില്ല് പാസ്സാക്കിയ ആദ്യ സംസ്ഥാനം : അസം
രണ്ടാമത്തെ സംസ്ഥാനം : ബീഹാർ
16 മത്തെ സംസ്ഥാനം : ഒഡിഷ
ജി. എസ്. ടി. ഡേ : 2018 ജൂലൈ 1
ജി. എസ്. ടി. ബ്രാൻഡ് അംബാസിഡർ : അമിതാഭ് ബച്ചൻ
ജി. എസ്. ടി. കൗൺസിൽ
ജി എസ് ടി യുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നൽകുന്നതിനായി നിലവിൽ വന്ന സ്ഥാപനം.
ജി. എസ്. ടി. കൗൺസിൽ രൂപീകരണവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ : 279 ആണ്
ജി. എസ്. ടി. കൗൺസിൽ സ്ഥാപിതമായത് : 2016 സെപ്റ്റംബർ 15
ജി.എസ്.ടി. കൗൺസിലിലെ അംഗങ്ങൾ താഴെ പറയുന്നവരാണ്:
ചെയർപേഴ്സൺ: കേന്ദ്ര ധനകാര്യ മന്ത്രി (Union Finance Minister) - നിലവിൽ നിർമ്മല സീതാരാമൻ.
അംഗം: കേന്ദ്ര ധനകാര്യ സഹമന്ത്രി (Union Minister of State for Finance) - റവന്യൂ വിഭാഗത്തിന്റെ ചുമതലയുള്ളയാൾ. നിലവിൽ പങ്കജ് ചൗധരി.
അംഗങ്ങൾ (സംസ്ഥാനങ്ങളിൽ നിന്ന്): എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും (നിയമസഭയുള്ളവ) ധനകാര്യത്തിന്റെയോ നികുതിയുടെയോ ചുമതലയുള്ള മന്ത്രി അല്ലെങ്കിൽ അതാത് സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഏതൊരു മന്ത്രി.