Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ പൗരബോധം വളര്‍ത്തിയെടുക്കുന്നതിന് വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ ഏതെല്ലാമാണ്?

1.ജൈവ കൃഷി പരിശീലനം.

2.ട്രാഫിക് ബോധവത്ക്കരണം

3.ലഹരി വിരുദ്ധ പ്രവര്‍ത്തനം

4.ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍

A1,2 മാത്രം.

B2,3,4 മാത്രം.

C1,3,4 മാത്രം.

Dഇവയെല്ലാം.

Answer:

D. ഇവയെല്ലാം.


Related Questions:

ചുവടെ ചേര്‍ത്തിരിക്കുന്ന സൂചനകള്‍ പൗരബോധ രൂപീകരണത്തില്‍ ഏതു ഘടകത്തോടു ബന്ധപ്പെട്ടിരിക്കുന്നു എന്ന് യോജിപ്പിക്കുക:

A. കര്‍ത്തവ്യബോധം - വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്നു മാധ്യമങ്ങള്‍
B. മൂല്യാധിഷ്ഠിത സമീപനത്തിലൂടെ പൗരബോധം വളര്‍ത്തുന്നുസംഘടനകള്‍
C. സേവനസന്നദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നുവിദ്യാഭ്യാസം
D. നിഷ്പക്ഷവും സ്വതന്ത്രവുമായിരിക്കണംകുടുംബം

ഒരു കുടുംബം പൗരബോധ രൂപീകരണത്തിലേക്ക് നയിക്കാമെന്നതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക:

  1. അംഗങ്ങളില്‍ കര്‍ത്തവ്യബോധം വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്നു.
  2. വ്യക്തിത്വരൂപീകരണത്തില്‍ പങ്കു വഹിക്കുന്നു
  3. മുതിര്‍ന്നവരെ ബഹുമാനിക്കാനും സമൂഹ സേവനത്തിലേര്‍പ്പെടാനും പഠിപ്പിക്കുന്നു.
  4. ഓരോ വ്യക്തിയും കുടുംബത്തിനുവേണ്ടിയും കുടുംബം സമൂഹത്തിനുവേണ്ടിയുമാണെന്ന ബോധം വളര്‍ത്തുന്നു.

പൗരബോധരൂപീകരണത്തിൽ മാധ്യമങ്ങൾക്കുള്ള പങ്കുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക

  1. വാർത്തകളും വിവരങ്ങളും ജനങ്ങളിൽ എത്തിക്കുന്നത് മാധ്യമങ്ങളാണ്
  2. ശരിയായതും വസ്തുനിഷ്ഠവുമായ വിവരങ്ങൾ ക്രിയാത്മകമായ ആശയരൂപീകരണത്തിലേക്കു നയിക്കും.
  3. മാധ്യമങ്ങൾ നിഷ്പക്ഷവും സ്വതന്ത്രവുമായിരിക്കണം.
  4. മാധ്യമങ്ങളിൽനിന്നു ലഭിക്കുന്ന അറിവുകൾ വിമർശ നാത്മകമായി വിലയിരുത്തേണ്ടതില്ല.

പൗരബോധമില്ലെങ്കില്‍ സമൂഹത്തിൽ സംഭവിക്കാവുന്ന ഒരു പ്രതികൂല പ്രവര്‍ത്തനം തെരഞ്ഞെടുത്തെഴുതുക.

  1. നിസ്വാര്‍ഥ പ്രവര്‍ത്തനം
  2. എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കല്‍
  3. എല്ലാ പ്രവര്‍ത്തനങ്ങളും സ്വന്തം നേട്ടത്തിനുവേണ്ടി
  4. സമൂഹ പുനര്‍നിര്‍മാണ പ്രവര്‍ത്തനം.

    പൗരബോധം വളര്‍ത്തുന്നതിലൂടെ രാജ്യവും സമൂഹവും ലക്ഷ്യമാക്കുന്നതെന്ത്?

    1. എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കല്‍
    2. സ്വന്തം കുടുംബത്തിന്റെ ക്ഷേമം
    3. സമൂഹത്തിന്റെ പുനര്‍നിര്‍മാണം
    4. രാഷ്ട്രപുരോഗതിയും ഐക്യവും