App Logo

No.1 PSC Learning App

1M+ Downloads

അഡോൾഫ് ഹിറ്റ്ലറുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരി യായവ തിരഞ്ഞെടുത്തെഴുതുക.

  1. ഹിറ്റ്ലർ രചിച്ച നാസിസത്തിൻ്റെ സുവിശേഷ ഗ്രന്ഥമാണ് 'മെയിൻ കാഫ്' അഥവാ എന്റെ സമരം.
  2. 1934-ൽ ജർമ്മൻ പ്രസിഡൻ്റ് ഹിൻഡൻ ബർഗ് അന്തരിച്ചപ്പോൾ ഹിറ്റ്ലർ ചാൻസിലർ സ്ഥാനവും പ്രസിഡൻ്റ് സ്ഥാനവും തന്നിൽ ഏകീകരിച്ച് മൂന്നാം ജർമ്മൻ സാമ്രാജ്യം സ്ഥാപിച്ചു.
  3. ഹിറ്റ്ലർ രൂപീകരിച്ച ഒരു സന്നദ്ധ സേന ആയിരുന്നു ബ്ലാക്ക് ഷർട്ടുകൾ.
  4. ഹിറ്റ്ലർ ചാരവൃത്തിക്ക് വേണ്ടി വിദഗ്ഗ പരിശീലനം കൊടുത്തവരായിരുന്നു എലൈറ്റ് ഗാർഡ് (എസ്. എസ്.).

    Aഒന്നും മൂന്നും

    Bമൂന്നും നാലും

    Cഒന്നും രണ്ടും നാലും

    Dനാല് മാത്രം

    Answer:

    C. ഒന്നും രണ്ടും നാലും

    Read Explanation:

    അഡോൾഫ് ഹിറ്റ്ലർ (1889 -1945)

    • ജന്മം കൊണ്ട് ആസ്ട്രിയക്കാരനായിരുന്നു.

    • ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ സൈന്യത്തിൽ ചേരുകയും ജർമ്മനിയുടെ വിജയത്തിനായി പോരാടുകയും ചെയ്തു.

    • യുദ്ധത്തിനുശേഷം  രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് തിരിഞ്ഞു.

    • 1919 ൽ ജർമ്മൻ വർക്കേഴ്സ് പാർട്ടിയിൽ ചേർന്നു.  ഇതാണ് പിന്നീട് നാഷണൽ സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടിയായി വളർന്നത് (നാസി പാർട്ടി).

    • 1923 ൽ ഹിറ്റ്ലർ ജർമ്മനിയുടെ അധികാരം പിടിച്ചെടുക്കാനുള്ള ഒരു ശ്രമം നടത്തുകയുണ്ടായി.

    • ഇതിനെ തുടർന്ന് അറസ്റ്റിലായ ഹിറ്റ്ലർക്ക്  അഞ്ചുവർഷം ജയിൽവാസം അനുഭവിക്കേണ്ടി വന്നു.

    • തടവറയിൽ വച്ച് അദ്ദേഹം രചിച്ച 'മെയിൻ കാഫ്'  എന്ന ഗ്രന്ഥം നാസിസത്തിന്റെ രാഷ്ട്രീയ സുവിശേഷമായി തീർന്നു

    • 1934 ഓഗസ്റ്റിൽ ഹിൻഡൻബർഗിൻ്റെ മരണശേഷം, ഹിറ്റ്‌ലർ ചാൻസലർ, പ്രസിഡൻ്റ്  എന്നീ സ്ഥാനങ്ങൾ ലയിപ്പിച്ചു കൊണ്ട് ജർമ്മനിയുടെ പ്രസിഡന്റായി തീർന്നു.

    • ഫ്യൂറർ ( നേതാവ്) എന്നറിയപ്പെട്ട അദ്ദേഹം ജർമ്മനിയെ 'Third Reich'  അഥവാ മൂന്നാം സാമ്രാജ്യമായി പ്രഖ്യാപിച്ചു

    • ഹിറ്റ്ലർ ചാരവൃത്തിക്ക് വേണ്ടി വിദഗ്ഗ പരിശീലനം കൊടുത്തവരായിരുന്നു എലൈറ്റ് ഗാർഡ് (Stosstrupp-Hitler (SSH)).


    Related Questions:

    Revenge movement broke out in :
    ഇൽ പോപ്പോളോ ഡി ഇറ്റാലിയ (Il Popolo d'Italia) എന്ന ഇറ്റാലിയൻ പത്രം സ്ഥാപിച്ചത് ആരാണ്?
    രണ്ടാം ലോകമഹായുദ്ധത്തിലെ യുദ്ധക്കുറ്റവാളികൾ എവിടെയാണ് വിചാരണ ചെയ്യപ്പെട്ടത്?
    ഇറ്റലിയിൽ ഫാസിസ്റ്റ് നയങ്ങൾ നടപ്പിലാക്കുന്നതിന് മുസ്സോളിനി രൂപം നൽകിയ സായുധ സേന?
    നാസിസത്തിൻ്റെ പ്രധാന ചിഹ്നം എന്തായിരുന്നു?