App Logo

No.1 PSC Learning App

1M+ Downloads

അനാക്രമണ സന്ധിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. 1938ൽ സോവിയറ്റ് യൂണിയനും,ജർമ്മനിയും തമ്മിൽ ഒപ്പ് വച്ച ഉടമ്പടി.
  2. മൊളോട്ടൊഫ്–റിബൻത്രോപ് ഉടമ്പടി എന്നും അറിയപ്പെടുന്നു.
  3. ഈ ഉടമ്പടി പ്രകാരം പരസ്പരം ആക്രമിക്കുകയില്ല എന്നും ഇരു രാജ്യങ്ങളും വ്യവസ്ഥ ചെയ്യപ്പെട്ട സന്ധി.
  4. ഈ സന്ധി പ്രകാരം പോളണ്ട് പൂർണമായി ജർമ്മനിക്ക് നൽകപ്പെട്ടു

    A2 മാത്രം

    B3 മാത്രം

    C1, 4

    D2, 3 എന്നിവ

    Answer:

    D. 2, 3 എന്നിവ

    Read Explanation:

    അനാക്രമണ ഉടമ്പടി(Non Aggression Pact)

    • 1939ൽ സോവിയറ്റ് യൂണിയനും,ജർമ്മനിയും തമ്മിൽ ഒപ്പ് വച്ച ഉടമ്പടി.
    • സോവ്യറ്റ് യൂനിയൻ വിദേശകാര്യമന്ത്രി മൊളോട്ടൊഫ് വിച്സ്ലാവും നാസി ജർമനിയുടെ വിദേശകാര്യമന്ത്രി യോഹിം ഫോൻ റിബൻത്രോപും ഒപ്പിട്ട സമാധാന കരാറാണ് ഇത്.
    • അത് കൊണ്ട് ഇത് മൊളോട്ടൊഫ്–റിബൻത്രോപ് ഉടമ്പടി എന്നും അറിയപ്പെടുന്നു.
    • പരസ്പരം ആക്രമിക്കുകയില്ല എന്നും, പോളണ്ടിനെ പങ്കുവയ്ക്കാം എന്നും വ്യവസ്ഥ ചെയ്യപ്പെട്ട സന്ധി.
    • 1941ൽ ജർമനിയുടെ സോവിയറ്റ് യൂണിയൻ അധിനിവേശത്തോടെ കരാർ തകർന്നു.

    Related Questions:

    മാർഷൽ പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

    1.രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിൽ അമേരിക്ക രൂപകൽപ്പന ചെയ്ത യൂറോപ്യൻ രാജ്യങ്ങളുടെ പുനർനിർമ്മാണ പദ്ധതിയായിരുന്നു ഇത്.

    2.1950 ലാണ് മാർഷൽ പദ്ധതിയുടെ കിഴിൽ ഒരു യൂറോപ്യൻ സാമ്പത്തിക സഹകരണ സംഘം ആരംഭിച്ചത്

    ഇറ്റലിയിൽ ഫാസിസ്റ്റ് അക്രമങ്ങൾ എതിർത്തുകൊണ്ട് പാർലമെന്റിൽ സംസാരിച്ച ഏത് രാഷ്ടീയ നേതാവിനെയാണ് മുസ്സോളിനിയുടെ രഹസ്യ പോലീസ് വധിച്ചത്?
    രണ്ടാം ലോകമഹായുദ്ധ കാലത്ത് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകിയിരുന്ന രാജ്യം ഏത് ?
    ഇവയിൽ ഏത് ചരിത്ര സംഭവത്തെയാണ് പ്രീണന നയത്തിൻ്റെ ഏറ്റവും മികച്ച ഉദാഹരണമായി ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്?

    ഇറ്റലിയിലും ജര്‍മ്മനിയിലും അധികാരത്തിലെത്തുവാന്‍ ഫാഷിസ്റ്റുകളെ സഹായിച്ച സാഹചര്യങ്ങള്‍ എന്തെല്ലാമായിരുന്നു ?

    1.വിജയിച്ചവരുടെ കൂട്ടത്തില്‍പ്പെട്ടിട്ടും ഇറ്റലിക്ക് നേട്ടമുണ്ടായില്ല.

    2.വ്യവസായങ്ങളുടെ തകര്‍ച്ച, തൊഴിലില്ലായ്മ, നികുതി വര്‍ധനവ്, പണപ്പെരുപ്പം.

    3.സമ്പന്നരുടെ പിന്തുണ.

    4.ഭരണകൂടത്തിന്റെ പരാജയവും അസ്ഥിരതയും.