App Logo

No.1 PSC Learning App

1M+ Downloads

ആറ്റത്തെ സംബന്ധിച്ച ചില പ്രസ്‌താവനകൾ താഴെ തന്നിരിക്കുന്നു. അവയിൽ ശരിയായവ കണ്ടെത്തുക

  1. ആറ്റത്തിന്റെ കൂടുതൽ ഭാഗവും ശൂന്യമാണ്
  2. ആറ്റം വൈദ്യുതപരമായി നിർവീര്യമാണ്
  3. ആറ്റത്തെ വിഭജിക്കാൻ കഴിയില്ല
  4. എല്ലാ ആറ്റങ്ങളുടെയും ന്യൂക്ലിയസിന് ഒരേ സാന്ദ്രതയാണ്

    Ai, ii, iv ശരി

    Biv മാത്രം ശരി

    Cഎല്ലാം ശരി

    Dii, iii ശരി

    Answer:

    A. i, ii, iv ശരി

    Read Explanation:

    ആറ്റം:

    • ഒരു പദാർത്ഥത്തിൻ്റെ രാസപരമായ ഏറ്റവും ചെറിയ കണികയാണ് ആറ്റം

    • ആറ്റമോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ആറ്റം എന്ന വാക്കുണ്ടായത് 

    • ആറ്റമോസ് എന്ന പദത്തിനർത്ഥം 'വിഭജിക്കാൻ കഴിയാത്തത്' എന്നാകുന്നു 

    • ആറ്റം കണ്ടെത്തിയത് : ജോൺ ഡാൾട്ടൺ

    • അറ്റോമിക സിദ്ധാന്തം ആവിഷ്കരിച്ചതും ജോൺ ഡാൽട്ടൻ ആണ്

    അറ്റോമിക സിദ്ധാന്തത്തിൻറെ പ്രധാന ആശയങ്ങൾ

    • എല്ലാ പദാർഥങ്ങളും ആറ്റം എന്നു പറയുന്ന അതിസൂക്ഷ്മ കണങ്ങളാൽ നിർമിതമാണ് 

    • രാസപ്രവർത്തനവേളയിൽ ആറ്റത്തെ വിഭജിക്കാൻ കഴിയില്ല.  

    • അതുപോലെ നിർമ്മിക്കാനോ നശിപ്പിക്കാനോ കഴിയില്ല. 

    • ഒരു മൂലകത്തിൻറെ ആറ്റങ്ങൾ എല്ലാം ഗുണത്തിലും വലുപ്പത്തിലും മാസിലും സമാനമായിരിക്കും 

    • വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങൾ വ്യത്യസ്ത ഗുണങ്ങളും മാസും ഉള്ളവയായിരിക്കും

    Note:

    • ആറ്റം എന്ന പദം ആദ്യമായി ഉപയോഗിച്ചത് : ഓസ്റ്റ് വാൾഡ്

    • ആറ്റത്തിൻ്റെ ഭൂരിഭാഗവും ശൂന്യമാണെന്നും പോസിറ്റീവ് ചാർജ് മുഴുവൻ കേന്ദ്രീകരിച്ച ഒരു ഭാഗമുണ്ടെന്നും സമർത്ഥിച്ച ശാസ്ത്രജ്ഞൻ- ഏണസ്റ്റ് റൂഥർഫോർഡ്

    • ഡാൽട്ടൻ അറ്റോമിക സിദ്ധാന്ത പ്രകാരം, ആറ്റത്തെ രാസപ്രവർത്തനവേളയിൽ വിഭജിക്കാൻ കഴിയില്ല എന്നാണ്. എന്നാൽ ആറ്റത്തെ വിഭജിക്കാൻ കഴിയും എന്നും; അവയെ പ്രോട്ടോൺ, ന്യൂട്രോൺ, എലക്ട്രോൻ എന്നീ കണങ്ങളായി വിഭജിക്കാമെന്നും പിൽക്കാലത്തെ ശാസ്ത്രഞ്ജർ തെളിയിച്ചു.

    ആറ്റത്തിന്റെ മൗലിക കണങ്ങൾ

    1. പ്രോട്ടോൺ കണ്ടെത്തിയത് - ഏണസ്റ്റ് റൂഥർഫോർഡ്

    2. ഇലക്‌ട്രോൺ കണ്ടെത്തിയത് - ജെ.ജെ.തോംപ്സൺ

    3. ന്യൂട്രോൺ കണ്ടെത്തിയത് - ജെയിംസ് ചാഡ്വിക്ക്

    ന്യൂക്ലിയസ്

    • ആറ്റത്തിന്റെ കേന്ദ്രഭാഗം

    • ന്യൂക്ലിയസ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ - റൂഥർഫോർഡ്

    • ആറ്റത്തിന്റെ മുഴുവൻ മാസും ന്യൂക്ലിയസിൽ കേന്ദ്രീകരിച്ചിരിക്കുന്നു

    • പ്രോട്ടോൺ, ന്യൂട്രോൺ എന്നിവ ന്യൂക്ലിയസിൽ കാണപ്പെടുന്നു

    • പ്രോട്ടോണും ന്യൂട്രോണും ചേർന്ന് 'ന്യൂക്ലിയോൺ; രൂപപ്പെടുന്നു

    • ആറ്റത്തിന്റെ വലുപ്പം ന്യൂക്ലിയസിനേക്കാൾ 105 മടങ്ങ് വലുതാണ്

    • പ്രോട്ടോണിന്റെയും ഇലെക്ട്രോണിന്റെയും മാസുകൾ തമ്മിലുള്ള അനുപാതം - 1836: 1

    • ഒരു ആറ്റത്തിന്റെ ന്യൂക്ലിയസിന്റെ സാന്ദ്രത ശരാശരി 2.3×1017 കിലോഗ്രാം / m3 ആണ്.


    Related Questions:

    An atom has a mass number of 23 and atomic number 11. How many neutrons does it have?
    ആറ്റം ന്യൂക്ലിയസ്സിനേക്കാൾ എത്ര മടങ്ങ് വലുതാണ്?
    ആറ്റത്തിന്റെ ന്യൂക്ലിയസ്സിനുള്ളിലെ ചാർജില്ലാത്ത കണം:
    ട്രിഷിയം ന്യൂക്ലിയസിലുളള ന്യൂട്രോണുകളുടെ എണ്ണം
    ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം ഏത് ?