App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 1929 ലെ ലാഹോർ സമ്മേളനത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവന ഏതാണ്?

  1. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ അന്തിമലക്ഷ്യം പൂർണ്ണ സ്വരാജാണെന്ന് പ്രഖ്യാപിച്ചു.
  2. ഗാന്ധിജിയുടെ നേത്യത്വത്തിൽ സിവിൽ നിയമലംഘന പ്രക്ഷോഭം ആരംഭിച്ചു.
  3. സുഭാഷ് ചന്ദ്രബോസ് ആയിരുന്നു ലാഹോർ സമ്മേളനത്തിന്റെ അധ്യക്ഷൻ

    A1 മാത്രം

    Bഇവയൊന്നുമല്ല

    C1, 2 എന്നിവ

    Dഎല്ലാം

    Answer:

    C. 1, 2 എന്നിവ

    Read Explanation:

    1929 ലെ ലാഹോർ സമ്മേളനം 

    • അദ്ധ്യക്ഷൻ : ജവഹർ ലാൽ നെഹ്റു 

    ലാഹോർ സമ്മേളനത്തിൽ കൈകൊണ്ട സുപ്രധാന തീരുമാനങ്ങൾ:

    • ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ അന്തിമലക്ഷ്യം പൂർണ്ണ സ്വരാജാണെന്ന് പ്രഖ്യാപിച്ചു  
    • 1930 ജനുവരി 26 ,സ്വാതന്ത്ര്യദിനമായി രാജ്യമെമ്പാടും ആചരിക്കുവാൻ തീരുമാനിച്ചതും ലാഹോർ സമ്മേളനത്തിലായിരുന്നു 
    • ഗാന്ധിജിയുടെ നേതൃത്വത്തിൽ ഒരു സിവിൽ നിയമലംഘന പ്രസ്ഥാനമാരംഭിക്കാൻ തീരുമാനിച്ചതായിരുന്നു മറ്റൊരു സുപ്രധാന തീരുമാനം
    • വട്ടമേശ സമ്മേളനങ്ങൾ  ബഹിഷ്‌കരിക്കുവാൻ തീരുമാനിച്ചു 

    • ലാഹോർ സമ്മേളനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ആദ്യമായി, 1930 ജനുവരി 26 നു ത്രിവർണ്ണ പതാക ഉയർത്തിക്കൊണ്ടും ദേശഭക്തി ഗാനങ്ങൾ പാടിയും സ്വാതന്ത്ര്യ ദിനം ആഘോഷിക്കപ്പെട്ടു.

    Related Questions:

    കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയ ആദ്യ ഇന്ത്യൻ വനിത ആര് ?
    Indian National Congress Annual Session in 1905 held at Benares was presided by
    സ്വാതന്ത്രം ലഭിക്കുന്നതിന് മുൻപ് തന്നെ ചൂഷണവും ഇന്ത്യയുടെ വികസന മുരടിപ്പും എങ്ങനെ തരണം ചെയ്യാം എന്ന് ചർച്ച ചെയ്ത INC സമ്മേളനം ഏതാണ് ?

    താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകൾ ഏത് സംഭവവുമായി ബന്ധപ്പെട്ടതാണ്?

    • ജവഹർലാൽ നെഹ്റു കോൺഗ്രസ്സ് പ്രസിഡൻന്റായി തെരഞ്ഞെടുക്കപ്പെട്ടു
    • “പൂർണ്ണ സ്വരാജ്" പ്രമേയം പാസ്സാക്കി
    • 1930 ജനുവരി 26 സ്വാതന്ത്ര്യദിനമായി കൊണ്ടാടാൻ തീരുമാനിച്ചു
    കോൺഗ്രസിന് ആ പേര് നിർദേശിച്ചത് ആര് ?