App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയിലെ അധികാര വിഭജനം അനുസരിച്ച് താഴെ തന്നിട്ടുള്ളവയിൽ ഏതെല്ലാമാണ് സംയുക്ത ലിസ്റ്റിൽ വരുന്നത്?

  1. ആണവോർജ്ജം
  2. വ്യോമയാനം
  3. ദത്തെടുക്കലും പിന്തുടർച്ചവകാശവും
  4. വനങ്ങൾ

    Aനാല് മാത്രം

    Bരണ്ടും മൂന്നും

    Cമൂന്നും നാലും

    Dഇവയൊന്നുമല്ല

    Answer:

    C. മൂന്നും നാലും

    Read Explanation:

    • കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് നിയമനിർമ്മാണം നടത്താൻ വ്യവസ്ഥ ചെയ്യുന്ന വിഷയങ്ങളുടെ ലിസ്റ്റാണ് സമവർത്തി ലിസ്റ്റ് അല്ലെങ്കിൽ സംയുക്ത ലിസ്റ്റ് അല്ലെങ്കിൽ കൺകറൻറ് ലിസ്റ്റ്.
    • നിലവിൽ 52 വിഷയങ്ങൾ ഈ ലിസ്റ്റിൻ കീഴിലുണ്ട്.
    • ദത്തെടുക്കലും പിന്തുടർച്ചവകാശവും, വനങ്ങൾ എന്നീ വിഷയങ്ങളെ സംയുക്ത ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
    • ആണവോർജ്ജം വ്യോമയാനം എന്നീ വിഷയങ്ങൾ കേന്ദ്ര ലിസ്റ്റിലാണ് ഉൾപ്പെടുന്നത്.

    Related Questions:

    ഒരു ഫെഡറേഷനിൽ കേന്ദ്ര ഗവൺമെൻ്റും സംസ്ഥാന ഗവൺമെൻ്റും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നത് ആരാണ് ?
    ക്രമസമാധാനപാലനം ഇന്ത്യൻ ഭരണഘടനയുടെ ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു ?
    സംസ്ഥാന പുനഃസംഘടന കമ്മീഷൻ നിലവിൽ വന്ന വർഷം ?

    സോവിയറ്റ് യൂണിയന്റെ തകർച്ചയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

    1. 1989 ന് ശേഷമാണ് സോവിയറ്റ് യൂണിയൻ തകർന്ന് നിരവധി സ്വതന്ത്ര രാഷ്ട്രങ്ങളാണ് മാറിയത് 
    2. അധികാര വികേന്ദ്രികരണവും സമഗ്രാധിപത്യവുമാണ് സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് കാരണമായത് 
    3. തനതായ ഭാഷയും സംസ്കാരവുമുള്ള മറ്റ് പ്രദേശങ്ങളുടെ മേലുള്ള റഷ്യൻ ആധിപത്യം സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് ആക്കം കൂട്ടി 
    കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ച് പഠിക്കാൻ കേന്ദ്ര ഗവൺമെൻ്റ് സർക്കാരിയ കമ്മീഷനെ നിയമിച്ച വർഷം ?