App Logo

No.1 PSC Learning App

1M+ Downloads

ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിച്ച് തെറ്റായവ കണ്ടെത്തുക:

  1. ആർച്ച്ഡ്യൂക്ക് ഫ്രാൻസ് ഫെർഡിനാൻഡിൻ്റെ കൊലപാതമായിരുന്നു യുദ്ധത്തിൻ്റെ ആസന്ന കാരണം.
  2. 1914 ജൂൺ 28-ന് ഓസ്ട്രിയ സെർബിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതോടെയാണ് ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചത് .
  3. തുടർന്ന് ഓരോ സഖ്യരാഷ്ട്രവും തങ്ങളുടെ ചേരിയിലെ രാഷ്ട്രങ്ങളെ സഹായിക്കാനായി മുന്നോട്ടുവന്നു

    Aii മാത്രം തെറ്റ്

    Bi മാത്രം തെറ്റ്

    Cii, iii തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    A. ii മാത്രം തെറ്റ്

    Read Explanation:

    ഒന്നാം ലോക യുദ്ധം സംഭവിക്കാൻ പെട്ടെന്നുള്ള കാരണം

    • 1914 ജൂൺ 28 നു ഓസ്ട്രിയൻ കിരീടാവകാശിയായ ആർച്ച് ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനെന്റും ഭാര്യയും ബോസ്നിയൻ തലസ്ഥാനമായ സാരയാവോയിൽ വെച്ചു വധിക്കപ്പെട്ടതാണ് യുദ്ധത്തിന്റെ ആസന്ന കാരണമായി കണക്കാക്കപ്പെടുന്നത്
    • സെർബിയൻ തീവ്രവാദിയായ ഗാവ്‌ലൊ പ്രിൻസപ്പ്  ആണ് അവരെ വധിച്ചത്.
    • സെർബിയൻ ഗവൺമെന്റിന് ഈ സംഭവത്തിൽ ഉണ്ടായിരുന്നപങ്കിനെ കുറിച്ച് ബോധ്യപ്പെട്ട ഓസ്ട്രിയ 11 വ്യവസ്ഥകൾ അടങ്ങുന്ന ഒരു അന്ത്യശാസനം സെർബിയക്ക് നൽകി.
    • 48 മണിക്കൂറിനുള്ളിൽ ഇതിനു മറുപടി നൽകണമെന്ന് ആസ്ട്രിയ ആവശ്യപ്പെട്ടു.
    • ഈ അന്ത്യശാസനം സെർബിയ നിരസിച്ചപ്പോൾ 1914 ജൂലൈ 28 ആം തീയതി ആസ്ട്രിയ സെർബിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു
    • തുടർന്ന് ഓരോ സഖ്യരാഷ്ട്രവും തങ്ങളുടെ ചേരിയിലെ രാഷ്ട്രങ്ങളെ സഹായിക്കാനായി മുന്നോട്ടുവന്നു.
    • ലോകത്തെ ചെറുതും വലുതുമായ രാഷ്ട്രങ്ങൾ നേരിട്ടോ അല്ലാതെയോ ഇതിൽ പങ്കാളികളായി. അതിനാൽ ഈ യുദ്ധം ഒന്നാം ലോകയുദ്ധം എന്നറിയപ്പെടുന്നു.

    Related Questions:

    രണ്ടാം മൊറോക്കൻ പ്രതിസന്ധി അറിയപ്പെടുന്ന മറ്റൊരു പേര്?
    കറുത്ത വ്യാഴാഴ്‌ച എന്നറിയപ്പെടുന്ന സംഭവമെന്താണ്?

    ഒന്നാം ലോകയുദ്ധം സംഭവിക്കാൻ ഇടയായ കാരണങ്ങളെക്കുറിച്ച് ചില പ്രസ്താവനകൾ നൽകിയിരിക്കുന്നു,ശരിയായവ കണ്ടെത്തുക :

    1. സാമ്രാജ്യത്വശക്തികൾ തമ്മിലുള്ള തർക്കങ്ങൾ ആയിരുന്നു യുദ്ധത്തിന് മുഖ്യ കാരണമായത്
    2. ഒന്നാം ലോകയുദ്ധവുമായി ബന്ധപ്പെട്ട് രൂപീകരിക്കപ്പെട്ട സൈനികസഖ്യങ്ങളാണ് ത്രികക്ഷിസഖ്യവും,ത്രികക്ഷി സൗഹാർദവും
    3. സാമ്രാജ്യത്വമത്സരങ്ങളിൽ വിജയിക്കുന്നതിനു യൂറോപ്യൻ രാജ്യങ്ങൾ സ്വീകരിച്ച മാർഗങ്ങളിൽ ഒന്നായിരുന്നു തീവ്രദേശീയത.

      വേഴ്സായി ഉടമ്പടിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരിച്ചറിയുക:

      1. ഒന്നാം ലോകമഹായുദ്ധത്തിൻ്റെ അവസാനം അടയാളപ്പെടുത്തിക്കൊണ്ടുള്ള ഉടമ്പടി
      2. 1919 ജൂൺ 28 ന് ഒപ്പുവച്ചു.
      3. ലീഗ് ഓഫ് നേഷൻസ് ഈ ഉടമ്പടി പ്രകാരമാണ് സ്ഥാപിക്കപ്പെട്ടത് .
        ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ആവിർഭവിച്ച ഒരു പുതിയ രാജ്യം ?