App Logo

No.1 PSC Learning App

1M+ Downloads

ഒന്നാം ലോകമഹായുദ്ധത്തിൽ റഷ്യ പങ്കെടുത്തതുമായി ബന്ധപ്പെട്ട ചില പ്രസ്താവനകളാണ് ചുവടെ നൽകിയിരിക്കുന്നത്, ശരിയായവ തിരിച്ചറിയുക :

  1. ഒന്നാം ലോകമഹായുദ്ധത്തിൽ റഷ്യക്കുണ്ടായ കനത്ത പരാജയമാണ് റഷ്യൻ വിപ്ലവത്തിന്റെ ആസന്ന കാരണം.
  2. 1917 ആയപ്പോഴേക്കും രാജ്യത്ത് ഭക്ഷ്യ ദൗർലഭ്യം രൂക്ഷമായി.
  3. യുദ്ധത്തിൽ റഷ്യ പരാജയപ്പെട്ടത്തിനെത്തുടർന്ന് രാജ്യത്ത് നടന്ന പ്രകടനങ്ങളെ സൈനികർ ആദ്യം നേരിട്ടെങ്കിലും പിന്നീടവരും തൊഴിലാളികളോടൊപ്പം ചേർന്നു.
  4. 'ദ്യുമ' എന്ന നിയമനിർമാണസഭയുടെ എതിർപ്പിനെ അവഗണിച്ചാണ് സാർ ചക്രവർത്തി നിക്കോളാസ് രണ്ടാമൻ യുദ്ധത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്

    A4 മാത്രം

    Bഇവയെല്ലാം

    C2, 4 എന്നിവ

    D3, 4 എന്നിവ

    Answer:

    B. ഇവയെല്ലാം

    Read Explanation:

    റഷ്യൻ വിപ്ലവത്തിന്റെ പെട്ടെന്നുള്ള കാരണം

    • ഒന്നാം ലോകമഹായുദ്ധത്തിൽ റഷ്യക്കുണ്ടായ കനത്ത പരാജയമാണ് റഷ്യൻ വിപ്ലവത്തിന്റെ ആസന്ന കാരണം.
    • സാമ്രാജ്യത്ത മോഹങ്ങൾ മനസ്സിൽ വച്ചുകൊണ്ടാണ് റഷ്യ ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തത്.
    • 'ദ്യുമ' എന്ന നിയമനിർമാണസഭയുടെ എതിർപ്പിനെ അവഗണിച്ചാണ് സാർ ചക്രവർത്തി നിക്കോളാസ് രണ്ടാമൻ യുദ്ധത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്
    • ആധുനിക യുദ്ധോപകരണങ്ങൾ ഒന്നുമില്ലാതെ പഴഞ്ചൻ ആയുധങ്ങളുമായി ജർമ്മനിക്കെതിരെ പോരാടിയ റഷ്യൻ സൈനികർ തുടർച്ചയായ പരാജയങ്ങൾ നേരിട്ടു.
    • ആവശ്യമായ ആയുധങ്ങളും ഭക്ഷണവും ഇല്ലാതെ പരിക്കേറ്റവർ സഹായത്തിന് ആരുമില്ലാതെ തണുപ്പിൽ കിടന്ന് മരിച്ചു
    • 1917 ആയപ്പോഴേക്കും രാജ്യത്ത് ഭക്ഷ്യ ദൗർലഭ്യം രൂക്ഷമായി.
    • മാർച്ച് 8 ന് ആയിരക്കണക്കിന് സ്ത്രീകൾ റൊട്ടിക്കുവേണ്ടി തെരുവീഥികളിൽ പ്രകടനം നടത്തി.
    • പെട്രോ ഗ്രാഡ് പട്ടണത്തിൽ തൊഴിലാളികൾ പ്രതിഷേധപ്രകടനം നടത്തി. 
    • സൈനികർ ആദ്യം ഈ പ്രകടനങ്ങളെ നേരിട്ടെങ്കിലും പിന്നീടവരും തൊഴിലാളികളോടൊപ്പം ചേർന്നു.
    • ഒന്നാം ലോകയുദ്ധത്തിൽ തങ്ങൾ അനുഭവിച്ച ദുരിതങ്ങളാണ് സൈനികരെ പ്രധാന മായും ഇതിന് പ്രേരിപ്പിച്ചത്. 
    • പ്രക്ഷുബ്ധമായ ഈ അന്തരീക്ഷത്തിലാണ് റഷ്യൻ വിപ്ലവം ആരംഭിച്ചത്

    Related Questions:

    ഒക്ടോബർ വിപ്ലവവുമായി ബന്ധപ്പെട്ട പ്രധാന സംഭവവികാസങ്ങൾ റഷ്യയിൽ എവിടെയാണ് നടന്നത്?
    ബോൾഷെവിക് വിപ്ലവത്തെ തുടർന്ന് അധികാരത്തിൽ വന്ന ശക്തനായ നേതാവ് ആര് ?

    ഫെബ്രുവരി വിപ്ലവത്തിനു ശേഷവും മറ്റൊരു വിപ്ലവത്തിന് റഷ്യന്‍ ജനത തയാറായതെന്തുകൊണ്ട്?.ശരിയായ കാരണങ്ങൾ കണ്ടെത്തുക:

    1.ഒന്നാംലോക യുദ്ധത്തില്‍നിന്നും റഷ്യ പിന്‍മാറുക.

    2.പ്രഭുക്കന്‍മാരുടെ കൈവശമുള്ള ഭൂമി പിടിച്ചെടുത്ത് കര്‍ഷകര്‍ക്ക് നല്‍കുക.

    3.ഫാക്ടറി പൊതുസ്വത്താക്കി മാറ്റുക‌.

    What does “Bolshevik” mean?
    സെന്റ് പീറ്റേഴ്സ്ബർഗ് നഗരം സ്ഥാപിച്ചത് ആരാണ് ?