App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1.വിറ്റാമിന്‍ A യുടെ കുറവുള്ള കുട്ടികളില്‍ നിശാന്ധത ഉണ്ടാകാനുള്ള സാധ്യത വളരെക്കൂടുതലാണ്.

2.വിറ്റാമിന്‍ A യുടെ കുറവ് റോഡോപ്സിന്റെ കുറവിനുകാരണമാകുന്നു. തന്‍മൂലം മങ്ങിയ വെളിച്ചത്തില്‍ കാഴ്ചശക്തി കുറയുന്നു.

3.വിറ്റാമിന്‍ C യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം സീറോഫ്താല്‍മിയ ആണ്.

A1,2 മാത്രം ശരി.

B2,3 മാത്രം ശരി.

C1,3 മാത്രം ശരി.

D1,2,3 ഇവയെല്ലാം ശരി.

Answer:

A. 1,2 മാത്രം ശരി.

Read Explanation:

വിറ്റാമിന്‍ A യുടെ തന്നെ അഭാവം മൂലം ഉണ്ടാകുന്ന മറ്റൊരു രോഗമാണ് സിറോഫ്താൽമിയ


Related Questions:

മധ്യകർണത്തെ ബാഹ്യകാരണത്തിൽ നിന്നും വേർതിരിക്കുന്ന വൃത്താകൃതിയിലുള്ള നേർത്ത സ്തരമാണ് ............. ?
കണ്ണിൽ നിന്നു വസ്തുവിലേക്കുള്ള അകലത്തിനനുസരിച്ച് ലെൻസിന്റെ വക്രതയിൽ മാറ്റം വരുത്തി ഫോക്കൽ ദൂരം ക്രമീകരിച്ച് പ്രതിബിംബത്തെ റെറ്റിനയിൽത്തന്നെ രൂപപ്പെടുത്താനുള്ള കണ്ണിൻ്റെ കഴിവ്?

കണ്ണുകൾ എങ്ങനെയെല്ലാമാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നതെന്നത് സംബന്ധിച്ച് ചില പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു. ശരിയായവ മാത്രം തിരഞ്ഞെടുക്കുക:

  1. ബാഹ്യ കൺപേശികളാണ്  കണ്ണുകളെ നേത്ര കോടരത്തിൽ ഉറപ്പിച്ചു നിർത്തുന്നത് 
  2. കൺപീലികൾ കാഴ്ചയ്ക്ക് തടസ്സമാവാതെ പൊടിപടലങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു.
  3. കണ്ണുനീരിലടങ്ങിയ ലൈസോസൈം (Lysozyme) എന്ന എൻസൈം രോഗാണുക്കളെ നശിപ്പിക്കുന്നു.
  4. കൺപോളകൾ ഉൽപ്പാദിപ്പിക്കുന്ന ശ്ലേഷ്മം നേത്രഗോളത്തിന്റെ മുൻഭാഗം വരണ്ട്പോകാതെ സംരക്ഷിക്കുന്നു
    എന്തിന്റെ സങ്കോചവും വിശ്രമാവസ്ഥപ്രാപിക്കലുമാണ് കണ്ണിലെ ലെൻസിൻറെ വക്രത ക്രമീകരിക്കുന്നത് ?
    കണ്ണിൽ പ്രകാശഗ്രാഹികൾ കാണപ്പെടുന്ന ആന്തരപാളി ഏത് ?