കുട്ടികളുടെ ഭാഷണത്തെക്കുറിച്ചുള്ള പിയാഷെയുടെ വർഗീകരണത്തിൽ വരുന്നവ :
- അഹം കേന്ദ്രീകൃതം
- സാമൂഹീകൃതം
Aഇവയൊന്നുമല്ല
B1 മാത്രം
Cഇവയെല്ലാം
D2 മാത്രം
Answer:
C. ഇവയെല്ലാം
Read Explanation:
ഭാഷാ വികസനം - പിയാഷെ
- ഭാഷയെ നിർണയിക്കുന്നത് ചിന്തയാണ് എന്ന് അഭിപ്രായപ്പെട്ടത് പിയാഷെയാണ്.
- ബോധനത്തിലൂടെ ത്വരിതപ്പെടുത്തുവാനോ, മന്ദീഭവിപ്പിക്കുവാനോ കഴിയുന്ന ഒന്നല്ല വികാസം എന്നദ്ദേഹം പറയുന്നു.
- ഓരോ ഘട്ടത്തിലും എത്തി ചേരുന്ന മുറയ്ക്ക് മാത്രമേ, കുട്ടികളെ ഓരോ ആശയവും പഠിപ്പിക്കാനാവൂ എന്നദ്ദേഹം വാദിക്കുന്നു.
കുട്ടികളുടെ ഭാഷണത്തെക്കുറിച്ച് പിയാഷെയുടെ വർഗീകരണം :
-
- അഹം കേന്ദ്രീകൃതം (Ego - centered)
- സാമൂഹീകൃതം (Socialised)
അഹം കേന്ദ്രീകൃതം
- തനിയെയുള്ള സംസാരമാണ് അഹം കേന്ദ്രീകൃതം.
- പ്രവർത്തനങ്ങളുടെ അകമ്പടി എന്ന നിലയിലാണ് സ്വയം ഭാഷണമുണ്ടാകുന്നത്.
- ശ്രോതാക്കൾക്ക് പങ്കില്ലാത്ത ഭാഷണമാണിത്.
- തനിച്ചാകുമ്പോഴല്ല കൂട്ടത്തോടെ പ്രവർത്തിക്കുമ്പോഴാണ് കുട്ടികളിൽ സ്വയം ഭാഷണം നടക്കുന്നത്.
- മറ്റുള്ളവർക്ക് മനസ്സിലാകുന്നുണ്ടെന്ന് ചിന്തിക്കുമ്പോഴാണ് കുട്ടി സ്വയം ഭാഷണം നടത്തുന്നത്.
- കേൾക്കാൻ കഴിയുന്ന ഒന്നാണ് സ്വയം ഭാഷണം; മന്ത്രിക്കപ്പെടുന്ന ഒന്നല്ല.
സാമൂഹീകൃതം
- അന്യരെ വിമർശിച്ച് കൊണ്ട്, അഭിപ്രായ പ്രകടനങ്ങൾ നടത്തുന്ന ഭാഷണത്തെയാണ്, സാമൂഹീകൃതം എന്നഭിപ്രായപ്പെട്ടത്.
- അപേക്ഷിക്കുക, ചോദ്യങ്ങൾ ചോദിക്കുക, ഉത്തരം പറയുക, ആജ്ഞാപിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
- സ്വയം ഭാഷ അസ്ഥമിച്ചതിന് ശേഷം സാമൂഹിക ഭാഷണം രൂപപ്പെടുന്നു.
- ഇവിടെ ശ്രോതാവിനോട് സംസാരിക്കുന്നു.