App Logo

No.1 PSC Learning App

1M+ Downloads
പഠിതാക്കളുടെ വൈജ്ഞാനിക മണ്ഡല വികസനത്തിന് ഏറ്റവും കൂടുതൽ പങ്കുവഹിക്കുന്നത് ലീവ് വൈഗോട്സ്കിയുടെ അഭിപ്രായത്തിൽ ഏതാണ് ?

Aപാരമ്പര്യവും ചുറ്റുപാടുകളും

Bസംസ്കാരവും സാമൂഹ്യ ഇടപെടലുകളും

Cഭാഷയും യുക്തിയും

Dഅനുഭവജ്ഞാനവും ധാർമികബോധവും

Answer:

B. സംസ്കാരവും സാമൂഹ്യ ഇടപെടലുകളും

Read Explanation:

 വൈഗോട്സ്കി

  • സാമൂഹികജ്ഞാന നിർമ്മിതിവാദത്തിൻറെ ഉപജ്ഞാതാവ് - വൈഗോട്സ്കി
  • മറ്റുള്ളവരുമായുള്ള സാമൂഹിക-സാംസ്കാരിക ഇടപെടലുകളിലൂടെയാണ് ഒരു വ്യക്തിയുടെ വൈജ്ഞാനിക വികസനം നടക്കുന്നത് എന്നാണ് സാമൂഹികജ്ഞാന നിർമ്മിതിവാദത്തിന്റെ വക്താക്കൾ വാദിച്ചത്.
  • പഠനാനുഭവംവും പഠനപ്രവർത്തനവും സാമൂഹികമായി അടുത്തും സഹകരിച്ചും നടക്കേണ്ടതാണ് എന്നാണ് സാമൂഹിക ജ്ഞാന നിർമിതിവാദ വക്താക്കളുടെ അഭിപ്രായം.
  • കേരളത്തിലെ നിലവിലുള്ള സ്കൂൾ പാഠ്യപദ്ധതിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച മനശാസ്ത്രജ്ഞനാണ്  വൈഗോട്സ്കി.

Related Questions:

ഫ്രോയിഡിന്റെ മകളും സൈക്കോ അനാലിസിസിന്റെ ചരിത്രത്തിൽ തന്റേതായ സംഭാവനകൾ നൽകിയ വ്യക്തിയുമായ അന്നാ ഫ്രോയിഡിന്റെ കീഴിൽ പരിശീലനം ലഭിച്ച മനശാസ്ത്രജ്ഞൻ :

എറിക്സണിന്റെ മനോസാമൂഹ്യവികാസ സിദ്ധാന്തമനുസരിച്ച് 6 വയസു മുതൽ 12 വയസുവരെയുള്ള കുട്ടികളിൽ രൂപപ്പെടാൻ സാധ്യത ഉള്ള വ്യക്തിത്വഘടകങ്ങൾ ഏവ ?

  1. ഊർജസ്വലതയും ആത്മവിശ്വാസവും (Industrious)
  2. സ്വാവബോധം (Identity)
  3. അപകർഷത (Inferiority)
  4. റോൾ സംശയങ്ങൾ (Role Confusion) 
ശൈശവഘട്ടത്തിലുളള കുട്ടികളുടെ വൈകാരിക വികസനത്തെ വിശദീകരിച്ചത് ?
താഴെ പറയുന്നവയിൽ പര്യാവരണത്തിന്റെ സ്വാധീനം നിർണായകമല്ലാത്ത ഘടകം ഏത് ?
പിയാഷെയുടെ സാന്മാർഗിക വികസന ഘട്ടപ്രകാരം പ്രതിഫലവും ശിക്ഷയും കുട്ടിയുടെ സാന്മാർഗിക വികസനത്തെ സ്വാധീനിക്കുന്ന ഘട്ടം ഏത് ?