App Logo

No.1 PSC Learning App

1M+ Downloads

കേന്ദ്ര ഉപഭോകൃത സംരക്ഷണ അതോറിറ്റിയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷൻ 2(5) പ്രകാരമാണ് രൂപീകരിക്കപ്പെട്ടിട്ടുള്ളത്
  2. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ആസ്ഥാനം ഡൽഹി സ്ഥിതി ചെയ്യുന്നു
  3. 2021 ജൂലൈ 24നാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നിലവിൽ വന്നത്

    Aii മാത്രം ശരി

    Biii മാത്രം ശരി

    Cഎല്ലാം ശരി

    Dii തെറ്റ്, iii ശരി

    Answer:

    A. ii മാത്രം ശരി

    Read Explanation:

    കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA:

    • 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷൻ 10(1) പ്രകാരം രൂപീകരിച്ച ഒരു നിയന്ത്രണ അതോറിറ്റിയാണ് കേന്ദ്ര ഉപഭോകൃത സംരക്ഷണ അതോറിറ്റി.
    • 24 ജൂലൈ 2020ന് നിലവിൽ വന്ന ഈ സ്ഥാപനത്തിൻറെ ആസ്ഥാനം ഡൽഹിയാണ്.
    • ഒരു ചീഫ് കമ്മീഷണറും രണ്ട് കമ്മീഷണർമാരും അടങ്ങുന്നതാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി.
    • നിധി ഖാരെയാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിലവിലെ ചീഫ് കമ്മീഷണർ

    ഉപഭോകൃത സംരക്ഷണ അതോറിറ്റിയുടെ അധികാരങ്ങൾ:

    • ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനങ്ങളിൽ അന്വേഷണം നടത്തുകയും പരാതികൾ/പ്രോസിക്യൂഷൻ സ്ഥാപനം നടത്തുകയും ചെയ്യുക,
    • സുരക്ഷിതമല്ലാത്ത സാധനങ്ങളും സേവനങ്ങളും തിരിച്ചുവിളിക്കാൻ നിർദേശം നൽകുക.
    • അന്യായമായ വ്യാപാര രീതികളും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും നിർത്തലാക്കാൻ ഉത്തരവിടുക.
    • തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ നിർമ്മാതാക്കൾ/പ്രസാധകർ എന്നിവർക്കെതിരെ പിഴ ചുമത്തുക.

    Related Questions:

    ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം നിലവിൽ വന്ന വർഷം ?
    കേരള പൊലീസിലെ പ്രത്യേക വിംഗുകൾ , യൂണിറ്റുകൾ , ബ്രാഞ്ചുകൾ , സ്‌ക്വഡുകൾ എന്നിവയെക്കുറിച്ച് പറയുന്ന സെക്ഷൻ ഏതാണ് ?
    അയിത്തം കുറ്റകരമാക്കിക്കൊണ്ടുള്ള നിയമം ഇന്ത്യ ഗവണ്മെന്റ് പാസ്സാക്കിയ വര്ഷം?
    Maintenance and Welfare of Parents and Senior Citizens Act, 2007 എന്നതുമായി ബന്ധപ്പെട്ട നിയമത്തിൽ മെയിന്റനൻസ് ഓഫീസർ ആര്?
    Article 155 of the Constitution deals with