App Logo

No.1 PSC Learning App

1M+ Downloads

കേരള സിവിൽ സർവീസസ് (തരം തിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളുമായി ബന്ധപ്പെട്ട് താഴ്ന്നിരിക്കുന്നു പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. 1960ലാണ് കേരള സിവിൽ സർവീസസ് (തരം തിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങൾ നിലവിൽ വന്നത്
  2. കേരള സിവിൽ സർവീസിൻ്റെ വർഗീകരണവും, ജീവനക്കാർക്കെതിരെയുളള ശിക്ഷാനടപടികളും, ശിക്ഷാനടപടിക്കെതിരെയുളള അപ്പീലുകളെ പറ്റിയുമാണ് ഈ ചട്ടങ്ങളിൽ പരാമർശിക്കുന്നത്
  3. ഈ ചട്ടങ്ങൾ സർക്കാർ സർവീസിലിരിക്കുന്ന ജീവനക്കാർക്കും സർവീസിലിരിക്കെ ശിക്ഷാ നടപടികൾ തുടങ്ങുകയും എന്നാൽ അവ പൂർത്തികരിക്കുന്നതിന് മുൻപ് റിട്ടയർ ചെയ്യപ്പെട്ടവർക്കും ബാധകമാണ്.

    Aiii മാത്രം ശരി

    Bii മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. എല്ലാം ശരി

    Read Explanation:

    കേരള സിവിൽ സർവീസസ് (തരം തിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങൾ 1960

    • കേരള സിവിൽ സർവിസിന്റെ വർഗീകരണവും, ജീവനക്കാർക്കെതിരെയുളള ശിക്ഷാനടപടികളും, ശിക്ഷാനടപടിക്കെതിരെയുളള അപ്പീലുകളെ പറ്റിയുമാണ് ഈ ചട്ടങ്ങളിൽ പരാമർശിക്കുന്നത്
    • ഈ ചട്ടങ്ങൾ സർക്കാർ സർവീസിലിരിക്കുന്ന ജീവനക്കാർക്കും സർവീസിലിരിക്കെ ശിക്ഷാ നടപടികൾ തുടങ്ങുകയും എന്നാൽ അവ പൂർത്തികരിക്കുന്നതിന് മുൻപ് റിട്ടയർ ചെയ്യപ്പെട്ടവർക്കും ബാധകമാണ്.

    • എന്നാൽ ആൾ ഇന്ത്യാ സർവീസ്, കാഷ്വൽ ജീവനക്കാർ, നോട്ടീസ് നൽകാതെ സർവീസിൽ നിന്ന് പിരിച്ച് അയക്കപെടാവുന്നവർ, ഒരു മാസത്തിൽ കുറഞ്ഞ നോട്ടിസ് നൽകി പിരിച്ച് അയക്കപെടാവുന്നവർ എന്നീ വിഭാഗങ്ങൾക്ക് ഈ ചട്ടങ്ങൾ ബാധകമല്ല. 
    • ജീവനക്കാരുടെ നിയമനവും സർവീസ് നിബന്ധനകളും മറ്റു നിയമങ്ങളാലും ചട്ടങ്ങളാലും നിയന്ത്രിക്കപ്പെടുന്നവരു ഈ ചട്ടങ്ങളുടെ പരിധിയിൽ ഉൾപ്പെടുന്നതല്ല. 

    Related Questions:

    വകുപ്പുതല പക്ഷപാതവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. ജഡ്ജിയുടെയും പ്രോസിക്യൂട്ടറുടെയും ചുമതലകൾ ഒരേ വകുപ്പിൽ സംയോജിക്ക പ്പെടുമ്പോഴാണ് ഇത് ഉയർന്നുവരുന്നത്.
    2. ഡിപ്പാർട്ട്മെന്റൽ പക്ഷപാതം എന്ന പ്രശ്നം ഭരണപരമായ പ്രക്രിയയിൽ അന്തർലീനമായ ഒന്നായി കണക്കാക്കുന്നില്ല.

      ചുവടെ പറയുന്നവയിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ പറ്റി ശരിയായ പ്രസ്താവനകൾ ഏവ?

      1.  ഭരണഘടനയുടെ അനുഛേദം 243 -K സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിപാദിക്കുന്നു

      2.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത് കമ്മീഷന്റെ നിയന്ത്രണത്തിലാണ്. 

      3.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച തീരുമാനം എടുക്കുന്നത് കമ്മീഷനാണ് 

      4.  1993 ഡിസംബർ മൂന്നിനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്.

      കെ. എസ്. എസ്. എം എന്നതിന്റെ മുഴുവൻ രൂപം എന്ത്?
      താഴെപ്പറയുന്നവയിൽ ഏതാണ് അനുവദനീയമായ ഡെലിഗേഷൻ അല്ലാത്തത് ?
      ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ അധ്യക്ഷൻ ആര്?