ഇരുമ്പയിര് നിക്ഷേപത്തിൻ്റെ ഏതാണ്ട് 95 ശതമാനത്തോളം സ്ഥിതിചെയ്യുന്നത് ഒഡിഷ, ഝാർഖണ്ഡ്, ഛത്തീസ്ഗഢ്, കർണാടക, ഗോവ ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ആയിട്ടാണ്.
സുന്ദർഘഡ്, മയൂർഭഞ്ജ്,ഝാർ എന്നിവയാണ് ഒഡീഷയിലെ പ്രധാന ഖനന മേഖലകൾ.
കർണാടകത്തിൽ ഖനന മേഖലകൾ കാണപ്പെടുന്നത് ബെല്ലാരി ,ചിക്കമംഗളൂർ, ഷിമോഗ്,ചിത്രദുർഗ്,തുംകൂർ എന്നീ ജില്ലകളിലാണ്.
ദുർഗ് (Durg) ഛത്തീസ്ഗഡ് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശം ഇരുമ്പയിര്, കൽക്കരി തുടങ്ങിയ ധാതുക്കളുടെ ഖനനത്തിന് പേരുകേട്ടതാണ്.
ചന്ദ്രപൂർ, ഭണ്ഡാര ,രത്നഗിരി എന്നിവ മഹാരാഷ്ട്രയിലെ ഖനന മേഖലകളാണ്.