ഡാനിയേൽ ഗോൾമാൻ്റെ അഭിപ്രായപ്രകാരം 5 അടിസ്ഥാന ശേഷികൾ ആണ് വൈകാരിക ബുദ്ധിയെ നിർണയിക്കുന്നത്.
- അഹം ബോധം / സ്വാവബോധം (Self awareness) - നമ്മുടെ വികാരങ്ങളെ തിരിച്ചറിയുക (Knowing our emotion)
- ആത്മനിയന്ത്രണം / (Self regulation) - വികാരങ്ങളെ നിയന്ത്രിക്കുക (Managing our emotion)
- ആത്മചോദനം / അഭിപ്രേരണ (Self motivation) - സ്വയം പ്രചോദിതമാവുക / (Motivating ourselves)
- സഹഭാവം / അനുതാപം (Empathy) - മറ്റുള്ളവരുടെ വികാരങ്ങളെ അറിയുകയും സ്വാധീനിക്കുകയും ചെയ്യുക / (Recognising the emotions of others)
- സാമൂഹിക നൈപുണികൾ (Social skills) - ബന്ധങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് / (Dealing relations effectively)
സാമൂഹിക നൈപുണികൾ (Social skills)
- മറ്റുള്ളവരിൽ സ്വാധീനം ചെലുത്തുവാൻ കഴിയുക.
- വ്യക്തമായും അനായാസമായും ആശയവിനിമയം ചെയ്യുക.
- വ്യക്തികളെയും സമൂഹത്തെയും പ്രചോദിപ്പിക്കുവാനും നയിക്കുവാനും കഴിയുക.
- സാമൂഹിക മാറ്റങ്ങൾക്ക് തുടക്കം കുറിക്കുകയും, മുന്നോട്ടു നയിക്കുകയും ചെയ്യുക.
- പ്രശ്നങ്ങളിൽ മധ്യസ്ഥത വഹിച്ച് അവ പരിഹരിക്കുക.
- സാമൂഹ്യ ബന്ധങ്ങൾ വളർത്തിയെടുക്കുക.
- പൊതു ലക്ഷ്യങ്ങൾക്കായി മറ്റുള്ളവർക്കൊപ്പം ചേർന്ന് പ്രവർത്തിക്കുകയും ലക്ഷ്യങ്ങൾ കൈവരിക്കുകയും ചെയ്യുക.