താഴെ കൊടുത്തിട്ടുള്ള കഥകളിൽ ഉണ്ണി. ആർ എഴുതിയ കഥകൾ ഏതെല്ലാം ?
- ഒരു ഭയങ്കര കാമുകൻ
- ബാർകോഡ്
- വാങ്ക്
- ശ്വാസം
Ai മാത്രം
Bഎല്ലാം
Civ മാത്രം
Di, iii എന്നിവ
Answer:
D. i, iii എന്നിവ
Read Explanation:
കോട്ടയത്തിനടുത്ത് കുടമാളൂരില്‍ ജനിച്ചു. അച്ഛന്‍: എന്‍. പരമേശ്വരന്‍ നായര്‍. അമ്മ: കെ.എ. രാധമ്മ. കുടമാളൂര്‍ ഗവ. എല്‍.പി. സ്‌കൂള്‍, സി.എം.എസ്. ഹൈസ്‌കൂള്‍, സി.എം.എസ്. കോളജ്, ബസേലിയസ് കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ആദ്യ കഥാസമാഹാരമായ ഒഴിവുദിവസത്തെ കളിക്ക് കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്‌മെന്റും അങ്കണം-ഇ.പി. സുഷമ എന്‍ഡോവ്‌മെന്റും തോമസ് മുണ്ടശ്ശേരി പുരസ്‌കാരവും ലഭിച്ചു. ഒഴിവുദിവസത്തെ കളി ചലച്ചിത്രമായിട്ടുണ്ട്. പ്രാണിലോകം എന്ന കഥയ്ക്ക് കെ.എ. കൊടുങ്ങല്ലൂര്‍ കഥാപുരസ്‌കാരവും ടി.പി. കിഷോര്‍ സ്മാരക പുരസ്‌കാരവും മുദ്രാരാക്ഷസം എന്ന കഥയ്ക്ക് വി.പി. ശിവകുമാര്‍ സ്മാരക അവാര്‍ഡും എസ്.ബി.ടി. പുരസ്‌കാരവും കോട്ടയം 17-ന് അബുദാബി ശക്തി അവാര്‍ഡും അയനം-സി.വി. ശ്രീരാമന്‍ കഥാപുരസ്‌കാരവും ലഭിച്ചു. കാളിനാടകം എന്ന കഥാസമാഹാരം തമിഴില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ലേഖന-പരിഭാഷാ സമാഹാരം: പുസ്തകപ്പുഴു. ബിഗ് ബി, അന്‍വര്‍ എന്നീ സിനിമകള്‍ക്ക് സംഭാഷണവും ബ്രിഡ്ജ് (കേരള കഫെ), കുള്ളന്റെ ഭാര്യ (അഞ്ച് സുന്ദരികള്‍), മുന്നറിയിപ്പ്, ചാര്‍ലി, ലീല എന്നീ ചിത്രങ്ങളുടെ രചനയും നിര്‍വ്വഹിച്ചു. മുന്നറിയിപ്പിന് മികച്ച തിരക്കഥയ്ക്കുള്ള രാമുകാര്യാട്ട് അവാര്‍ഡും ചാര്‍ലിക്ക് മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഭാര്യ: അനു ചന്ദ്രന്‍, മകള്‍: സരസ്വതി