App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. പീരിയോഡിക്‌ ടേബിളിൽ കുത്തനെയുളള കോളങ്ങളെ പീരിയഡുകൾ എന്നു വിളിക്കുന്നു
  2. വിലങ്ങനെയുളള കോളങ്ങളെ ഗ്രൂപ്പുകൾ എന്നുവിളിക്കുന്നു
  3. ഗ്രൂപ്പുകളിലെ മൂലകങ്ങൾ രാസ-ഭൗതിക സ്വഭാവങ്ങളിൽ സമാനത പ്രകടിപ്പിക്കുന്നു

    Aഎല്ലാം ശരി

    Bമൂന്ന് മാത്രം ശരി

    Cരണ്ട് മാത്രം ശരി

    Dഒന്നും രണ്ടും ശരി

    Answer:

    B. മൂന്ന് മാത്രം ശരി

    Read Explanation:

    ഗ്രൂപ്പും പീരിയഡും:

    • പീരിയോഡിക്‌ ടേബിളിൽ കുത്തനെയുളള കോളങ്ങളെ ഗ്രൂപ്പുകൾ എന്നു വിളിക്കുന്നു
    • ഗ്രൂപ്പുകളിലെ മൂലകങ്ങൾ രാസ-ഭൗതിക സ്വഭാവങ്ങളിൽ സമാനത പ്രകടിപ്പിക്കുന്നു
    • വിലങ്ങനെയുളള കോളങ്ങളെ പീരിയഡുകൾ എന്നുവിളിക്കുന്നു

    Related Questions:

    പീരിയോഡിക് ടേബിളിൽ ഒരു ഗ്രൂപ്പിൽ മുകളിൽ നിന്നും താഴോട്ടു പോകുന്തോറും മൂലകങ്ങളുടെ ആറ്റത്തിന്റെ വലുപ്പം :
    അറ്റോമിക നമ്പർ 92 ആയ യുറേനിയത്തിനു ശേഷം വരുന്ന മൂലകങ്ങൾ --- എന്നറിയപ്പെടുന്നു.
    പീരിയോഡിക് ടേബിളിൽ സ്വർണ്ണത്തിൻ്റെ പ്രതീകം എന്താണ് ?

    താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. ഹൈഡ്രജൻ ഒരു അലോഹമാണ്
    2. ഹൈഡ്രജൻ ഏകാറ്റോമികമാണ്
    3. മിക്ക പീരിയോഡിക് ടേബിളിലും ഹൈഡ്രജന് ആൽക്കലി ലോഹങ്ങൾക്ക് മുകളിലായാണ് സ്ഥാനം നൽകിയിട്ടുള്ളത്
    4. ഹൈഡ്രജൻ ചില രാസപ്രവർത്തനങ്ങളിൽ ഹാലൊജനുകളെപ്പോലെ ഒരു ഇലക്ട്രോൺ നേടുന്നു
      കാലാവസ്ഥ ബലൂണുകളിൽ നിറക്കുന്ന അലസവാതകം ഏതാണ് ?