App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായവ തെരഞ്ഞെടുക്കുക :

  1. ഒരു ഉപഗ്രഹാധിഷ്ഠിത മാപ്പിങ് ടൂൾ സോഫ്റ്റ് വെയർ ആണ് ഭുവൻ.
  2. ഗൂഗിൾ എർത്തിനു ബദലായി ഇന്ത്യ വികസിപ്പിച്ചെടുത്ത സംവിധാനം.
  3. 2009 മാർച്ചിൽ പ്രവർത്തന ക്ഷമമായ ഭുവൻ ISRO ആണ് നിർമ്മിച്ചത്.

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    Cii മാത്രം ശരി

    Diii മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    • ഗൂഗിൾ എർത്തിനു ബദലായി ഇന്ത്യയുടെ ISRO നിർമ്മിച്ച ഉപഗ്രഹാധിഷ്ടിത മാപ്പിങ്ങ് ടൂൾ സോഫ്റ്റ്‌വെയറാണ്‌ ഭുവൻ.
    • 2009 മാർച്ചിൽ ഇത് പ്രവർത്തനമാരംഭിച്ചു
    • ഭൂമിയുടെ ത്രിമാന ചിത്രങ്ങള്‍ നല്‍കുന്ന സംവിധാനത്തില്‍ സൂക്ഷ്മ വസ്തുക്കള്‍ പോലും കൃത്യതയോടെ കാണാന്‍ സാധിക്കും.
    • ഐ‌എസ്‌ആര്‍‌ഒയുടെ ഏഴ് റിമോട്ട് സെന്‍സിംഗ് സാറ്റലൈറ്റുകളുടെ സഹായത്തോടെയാണ് ഭൂപടം തയ്യാ‍റാക്കുന്നത്.
    • ഭുവനിലൂടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ എല്ലാ പ്രദേശങ്ങളും ഉപഗ്രഹ ഭൂപടത്തിന്റെ സഹായത്തോടെ അടുത്ത് കാണാന്‍ കഴിയും
    • രാജ്യ സുരക്ഷയെ കരുതി സൈനിക ആസ്ഥാനങ്ങള്‍, ആണവ നിലയങ്ങള്‍ തുടങ്ങിയ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ഭുവനിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

    Related Questions:

    ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് നിലവിൽ വരുന്ന സംസ്ഥാനം ?
    ഇന്ത്യൻ ആണവോർജത്തിൻ്റെ പിതാവ് ?
    റഷ്യയുടെ സഹകരണത്തോടെ ഇന്ത്യ വികസിപ്പിച്ച സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ ഏതാണ് ?

    ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കോവിഡ്-19 വാക്‌സിൻ ഏതാണ്?

    1. കോ വാക്സിൻ 

    2. കോവി ഷീൽഡ്

    3. ഫൈസർ 

    4. സ്പുട്നിക് 

    സിലിണ്ടറുകളിൽ നിറച്ചു വീടുകളിൽ ലഭിക്കുന്ന എൽപിജിയുടെ അളവ് എത്ര ?