App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട BNS സെക്ഷനുമായി ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. തട്ടിക്കൊണ്ടുപോകൽ, കവർച്ച, വാഹനമോഷണം, പിടിച്ചുപറി, ഭൂമികയ്യേറ്റം, കരാർ കൊലപാതകം, മനുഷ്യക്കടത്തു, സാമ്പത്തിക കുറ്റകൃത്യം, സൈബർ കുറ്റകൃത്യം, മയക്കുമരുന്നു കടത്ത്, ആയുധക്കടത്ത് തുടങ്ങിയ ഏതൊരു നിയമവിരുദ്ധ പ്രവർത്തനവും ഇതിലുൾപ്പെടുന്നു.
  2. ഒരു സംഘടിത കുറ്റകൃത്യ സിൻഡിക്കേറ്റിലെ അംഗമെന്ന നിലയിലും, അത്തരം സിൻഡിക്കേറ്റിന്റെ പേരിലോ ചെയ്യുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ എല്ലാം, സംഘടിത കുറ്റകൃത്യങ്ങളാണ്.

    Aഎല്ലാം ശരി

    Bii മാത്രം ശരി

    Cഇവയൊന്നുമല്ല

    Di മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    സെക്ഷൻ 111 - സംഘടിത കുറ്റകൃത്യം (Organized Crime)

    • തട്ടിക്കൊണ്ടുപോകൽ, കവർച്ച, വാഹനമോഷണം, പിടിച്ചുപറി, ഭൂമികയ്യേറ്റം, കരാർ കൊലപാതകം, മനുഷ്യക്കടത്തു, സാമ്പത്തിക കുറ്റകൃത്യം, സൈബർ കുറ്റകൃത്യം, മയക്കുമരുന്നു കടത്ത്, ആയുധക്കടത്ത് തുടങ്ങിയ ഏതൊരു നിയമവിരുദ്ധ പ്രവർത്തനവും ഇതിലുൾപ്പെടുന്നു.

    • ഒരു സംഘടിത കുറ്റകൃത്യ സിൻഡിക്കേറ്റിലെ അംഗമെന്ന നിലയിലും, അത്തരം സിൻഡിക്കേറ്റിന്റെ പേരിലോ ചെയ്യുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ എല്ലാം, സംഘടിത കുറ്റകൃത്യങ്ങളാണ്.

    • മൂന്നു വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.


    Related Questions:

    കുറ്റസമ്മതം നടത്തുന്നതിനോ സ്വത്ത് തിരിച്ചു നൽകാൻ നിർബന്ധിക്കുന്നതിനോ വേണ്ടി ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    പൊതുവായ ഒരു ഉദ്ദേശം മുൻനിർത്തി നിരവധി വ്യക്തികൾ ഒരു കുറ്റം ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

    താഴെ പറയുന്നവയിൽ BNS സെക്ഷൻ 305 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. മനുഷ്യ വാസസ്ഥലമായി ഉപയോഗിക്കുന്നതോ, വസ്തു സൂക്ഷിക്കുന്നതിനായി ഉപയോഗിക്കുന്നതോ ആയ ഏതെങ്കിലും കെട്ടിടത്തിലോ, കൂടാരത്തിലോ, ആരാധനാലയത്തിലുള്ള മോഷണം
    2. ഏതെങ്കിലും ഗതാഗത മാർഗങ്ങളിൽ നിന്നുള്ള മോഷണം ,വിഗ്രഹമോഷണം ,ഗവൺമെൻറിൻറെ കൈവശമുള്ള വസ്തുക്കളുടെ മോഷണം എന്നിവ ഇതിൽപ്പെടുന്നു
      ഭാരതീയ നിയമ സംഹിതയിലെ SECTION 2(3) പ്രകാരം ശരിയായ പ്രസ്താവന ഏത് ?
      ഭാരതീയ ന്യായ സംഹിത ബിൽ ലോക്സഭ അംഗീകരിച്ചത് എന്ന് ?