Challenger App

No.1 PSC Learning App

1M+ Downloads

പ്രാദേശിക സമയം നിർണ്ണയിക്കുന്നതിൽ പ്രസ്താവനകളിൽ ശരിയായത് ഏവ?

  1. സൂര്യന്റെ ഉച്ചസ്ഥാനത്തെയും നിഴലിന്റെ നീളത്തെയും അടിസ്ഥാനമാക്കിയാണ് പ്രാദേശിക സമയം നിർണ്ണയിച്ചിരുന്നത്.
  2. സൂര്യൻ തലയ്ക്ക് മുകളിൽ എത്തുന്ന സമയം ഉച്ചയ്ക്ക് 12 മണി ആയി കണക്കാക്കിയിരുന്നു.
  3. ഇത്തരം സമയനിർണയം ഓരോ പ്രദേശത്തും വ്യത്യസ്തമായിരിക്കും.
  4. പ്രാദേശിക സമയം എല്ലായിടത്തും ഒരുപോലെയായിരിക്കും.

    Aഒന്നും രണ്ടും മൂന്നും

    Bഒന്ന് മാത്രം

    Cമൂന്ന്

    Dരണ്ടും മൂന്നും

    Answer:

    A. ഒന്നും രണ്ടും മൂന്നും

    Read Explanation:

    • പ്രാദേശിക സമയം എന്നത് ഒരു പ്രത്യേക സ്ഥലത്തിന്റെ സൂര്യന്റെ സ്ഥാനം അനുസരിച്ചുള്ള സമയമാണ്.

    • ഇത് സൂര്യോദയം, സൂര്യാസ്തമയം, ഉച്ചസ്ഥാനം തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.

    • പുരാതന കാലങ്ങളിൽ, സൂര്യന്റെ സ്ഥാനം അനുസരിച്ചാണ് സമയം കണക്കാക്കിയിരുന്നത്.

    • ഓരോ രേഖാംശത്തിനും പ്രാദേശിക സമയം വ്യത്യസ്തമായിരിക്കും, ഇത് ആശയക്കുഴപ്പങ്ങൾക്ക് കാരണമാകും.


    Related Questions:

    മാനക സമയം (Standard Time) ഏർപ്പെടുത്തിയതിന്റെ കാരണം എന്ത്?

    1. ഓരോ രേഖാംശത്തിലും പ്രാദേശിക സമയം വ്യത്യസ്തമായിരിക്കും.
    2. രാജ്യത്തിനകത്ത് വ്യത്യസ്ത പ്രാദേശിക സമയം ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കും.
    3. പൊതു പരീക്ഷകൾ, റെയിൽവേ സമയം തുടങ്ങിയവയ്ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കും.
    4. മാനക സമയം പ്രാദേശിക സമയത്തേക്കാൾ കൂടുതൽ കൃത്യതയുള്ളതാണ്.

      ഇന്ത്യൻ സ്റ്റാൻഡേർഡ് സമയത്തെക്കുറിചുള്ള ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

      1. ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള അരുണാചൽ പ്രദേശും പടിഞ്ഞാറേ അറ്റത്തുള്ള ഗുജറാത്തും തമ്മിൽ ഏകദേശം 30° രേഖാംശ വ്യത്യാസമുണ്ട്.
      2. ഈ വ്യത്യാസം കാരണം പ്രാദേശിക സമയത്തിൽ ഏകദേശം ഒരു മണിക്കൂറിന്റെ വ്യത്യാസം വരും.
      3. ഇന്ത്യയുടെ മാനകരേഖാംശരേഖ 82 1/2° കിഴക്ക് ആണ്.
      4. ഇന്ത്യയുടെ മാനക സമയം ഈ മാനകരേഖാംശരേഖയിലെ പ്രാദേശിക സമയമാണ്.
        അറോറ ഓസ്ട്രാലിസ് എന്ന പ്രകൃതിദത്ത വെളിച്ച പ്രതിഭാസം ഏത് പ്രദേശത്താണ് കാണപ്പെടുന്നത്?

        ഋതുഭേദങ്ങൾക്ക് കാരണമായ ഘടകങ്ങൾ ഏതെല്ലാം?

        1. ഭൂമിയുടെ പരിക്രമണം
        2. സൗരോർജ ലഭ്യതയിലെ ഏറ്റക്കുറച്ചിലുകൾ
        3. ചന്ദ്രന്റെ ആകർഷണ ബലം
        4. ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ്

          ഭൂമിയുടെ ഭ്രമണത്തെ അടിസ്ഥാനമാക്കി സമയം നിർണ്ണയിക്കുന്നതിലെ പ്രധാന ഘടകങ്ങൾ ഏവ?

          1. ഭൂമിക്ക് ഒരു ഭ്രമണം പൂർത്തിയാക്കാൻ 24 മണിക്കൂർ സമയം ആവശ്യമാണ്.
          2. 15° തിരിയാൻ 60 മിനിറ്റ് സമയം വേണം.
          3. 1° തിരിയാൻ 4 മിനിറ്റ് സമയം ആവശ്യമാണ്.
          4. ഓരോ ഡിഗ്രി അക്ഷാംശത്തിനും 4 മിനിറ്റ് സമയ വ്യത്യാസമുണ്ട്.