App Logo

No.1 PSC Learning App

1M+ Downloads

ഫാസിസവുമായി (Fascism) ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക:

  1. ജർമ്മനിയിൽ രൂപം കൊണ്ട ആശയം
  2. തീവ്രരാഷ്ട്രീയവാദത്തിൽ അധിഷ്ഠിതമായുള്ള പ്രത്യയശാസ്ത്രം
  3. ഇറ്റലിയിൽ ബനിറ്റോ മുസോളിനിയാണ് ഫാസസിസ്റ്റ് പാർട്ടി രൂപീകരിച്ചത്
  4. 'ഫാസസ്' എന്ന ജർമ്മൻ പദത്തിൽ നിന്നാണ് 'ഫാസിസം' എന്ന വാക്കുണ്ടായത്

    Ai, iv തെറ്റ്

    Bii മാത്രം തെറ്റ്

    Cഎല്ലാം തെറ്റ്

    Diii, iv തെറ്റ്

    Answer:

    A. i, iv തെറ്റ്

    Read Explanation:

    ഫാസിസം

    • ഒന്നാം ലോക യുദ്ധത്തിനെ തുടർന്നുണ്ടായ രാഷ്ട്രീയ സാമ്പത്തിക അനിശ്ചിതത്വത്തെ ചൂഷണം ചെയ്ത് തീവ്രദേശീയ വാദത്തിൽ അധിഷ്ഠിതമായ രൂപം കൊണ്ട ആശയമാണ് ഫാസിസം.

    • ഫാസിസം എന്ന ആശയം രൂപം കൊണ്ടത് ഇറ്റലിയിലാണ് 

    • ഇറ്റലിയിൽ ബനിറ്റോ മുസോളിനിയാണ് ഫാസസിസ്റ്റ് പാർട്ടി രൂപീകരിച്ചത്. 

    • ഫാസിസത്തിന്റെ ജർമ്മൻ രൂപമാണ് നാസിസം 

    • ലാറ്റിൻ പദമായ 'ഫാസസ്'  എന്ന വാക്കിൽ നിന്നാണ് ഫാസിസം എന്ന വാക്ക് രൂപം കൊണ്ടത്.

    • ഇതിൻറെ അർത്ഥം "ഒരു കെട്ട് ദണ്ഡയും അതിൻറെ മുകളിൽ മഴു"വും എന്നാണ്,പുരാതന റോമിലെ അധികാരം ചിഹ്നമായിരുന്നു ഇത്.

    ഫാസിസത്തിന്റെ സവിശേഷതകൾ:

    • ജനാധിപത്യത്തോടുള്ള വിരോധവും സോഷ്യലിസത്തോടുള്ള എതിർപ്പും.

    • രാഷ്ട്രത്തെ മഹത്വവൽക്കരിക്കുന്നതും,വംശ മഹിമ ഉയർത്തിപ്പിടിക്കുന്നതും.

    • തീവ്രദേശീയത പ്രചരിപ്പിക്കുകയും യുദ്ധത്തെ മഹത്വവൽക്കരിക്കുയും ചെയ്യുക.

    • ഭൂതകാലത്തെ പ്രകീർത്തിക്കുക.

    • കല, സാഹിത്യം, വിദ്യാഭ്യാസം തുടങ്ങിയവ ആശയപ്രചാരണത്തിനായി ഉപയോഗിക്കുക.

    • സൈനിക സ്വേച്ഛാധിപത്യവും,രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്നതും.


    Related Questions:

    Germany's invasion of Poland on :
    Which battle marked the last major German offensive on the Western Front during World War II?
    ഫാസിസത്തിൻ്റെ സിദ്ധാന്തം (The Doctrine of Fascism) എന്ന പുസ്തകത്തിന്റെ രചയിതാവ്?
    താഴെ കൊടുത്തവയിൽ ത്രികക്ഷി സഖ്യത്തിൽ ഉൾപ്പെടാത്ത രാജ്യം ?
    The Second World War that lasted from :