App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക:

  1. കമ്പ്യൂട്ടർ സിസ്റ്റങ്ങളെ നശിപ്പിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന സോഫ്റ്റ്‌വെയറുകളെയാണ് മാൽവെയറുകൾ എന്ന് വിളിക്കാറുള്ളത്.
  2. വൈറസുകൾ, വേമുകൾ, ട്രോജൻ വൈറസുകൾ, സ്പൈവെയർ, ആഡ്‌വെയർ, റാൻസംവെയർ എന്നിവയെല്ലാം മാൽവെയറുകളുടെ കൂട്ടത്തിൽപ്പെടുന്നു.

    A2 മാത്രം ശരി

    Bഇവയൊന്നുമല്ല

    C1 മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മലിഷ്യസ് സോഫ്റ്റ് വെയർ അല്ലെങ്കിൽ മാൽവെയറുകൾ(malware) എന്നു പറയാം. കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ആളിന്റെ അറിവില്ലാതെ കമ്പ്യൂട്ടർ സിസ്റ്റെം തകരാറിലാക്കാൻ വേണ്ടി തയ്യാറാക്കിയ സോഫ്റ്റ് വെയറുകളാണു മാൽവെയറുകൾ. ചിലപ്പോൾ ഇത്തരം ഉപദ്രവകാരികളായ മാൽവെയറുകളെ മുഴുവനായി കമ്പ്യൂട്ടർ വൈറസ് എന്നു വിശേഷിപ്പിക്കപ്പെടാറുണ്ട്. അതിൽ വൈറസ് എന്ന വിഭാഗവും ഉൾപ്പെടുന്നു. മാൽവെയർ എന്ന വിഭാഗത്തിൽ വൈറസ്, വേം, ട്രോജൻ ഹോഴ്സ്, സ്പൈ വെയർ, ആഡ് വെയർ, ക്രൈം വെയർ, റൂട്ട്കിറ്റ്സ്, മറ്റ് ഉപദ്രവകാരികളായ സോഫ്റ്റ് വെയറുകളും പ്രോഗ്രാമുകളും ഉൾപ്പെടും.


    Related Questions:

    As per the IT (Amendment) Act 2008, Tampering with Computer Source Documents shall be punishable with imprisonment up to years, or with fine which may extend up to _____rupees, or with both.
    ഒട്ടും സംശയം ജനിപ്പികാതിരിക്കുവാനായി ഒരു സാധാരണ ഫയലിൽ അല്ലെങ്കിൽ സന്ദേശത്തിനുള്ളിൽ രഹസ്യ വിവരങ്ങൾ മറയ്ക്കുന്ന രീതി അറിയപ്പെടുന്നത് ?
    താഴെ പറയുന്നതിൽ കമ്പ്യൂട്ടർ വൈറസ് അല്ലാത്തത് ഏതാണ് ?
    Firewall is used in communication network / system to save _____.
    ഡിജിറ്റൽ തെളിവുകൾ വിശകലനം ചെയ്യുമ്പോൾ, ഫയലുകളുടെയും ഡാറ്റയുടെയും സമഗ്രത പരിശോധിക്കാൻ മുഖ്യമായും ഏത് സാങ്കേതികതയാണ് സൈബർ ഫോറൻസിക്സിൽ ഉപയോഗിക്കുന്നത്?