App Logo

No.1 PSC Learning App

1M+ Downloads

സസ്യങ്ങളില്‍ രോഗാണുപ്രതിരോധത്തിന് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്.ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:

1.കാലോസ് എന്ന പോളിസാക്കറൈഡ് കോശഭിത്തിയ്ക്ക് ദൃഢത നല്‍കുന്നു,.

2.ലിഗ്നിന്‍, ക്യൂട്ടിന്‍, സ്യൂബെറിന്‍ എന്നീ രാസഘടകങ്ങള്‍ കോശഭിത്തി മറികടന്നെത്തുന്ന രോഗാണുക്കള്‍ കോശസ്തരത്തിലൂടെ പ്രവേശിക്കുന്നത് തടയുന്നു.

Aഒന്നു മാത്രം ശരി

Bരണ്ടു മാത്രം ശരി

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

D. രണ്ടു പ്രസ്താവനകളും തെറ്റാണ്

Read Explanation:

ലിഗ്നിന്‍, ക്യൂട്ടിന്‍, സ്യൂബെറിന്‍ എന്നീ രാസഘടകങ്ങള്‍ കോശഭിത്തിയ്ക്ക് ദൃഢത നല്‍കുന്നു, കോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന കാലോസ് എന്ന പോളിസാക്കറൈഡ് കോശഭിത്തി മറികടന്നെത്തുന്ന രോഗാണുക്കള്‍ കോശസ്തരത്തിലൂടെ പ്രവേശിക്കുന്നത് തടയുന്നു.


Related Questions:

രക്ത്തത്തിൽ രൂപപ്പെടുകയും , രക്ത്തത്തിലേക്ക് പുനരാഗീരണം ചെയ്യപ്പെടുന്നതുമായ ദ്രവമാണ് ?

ശരീരത്തിൽ ഉണ്ടാകുന്ന വീങ്ങല്‍ പ്രതികരണവുമായി ബന്ധപ്പെട്ട് നല്‍കിയിരിക്കുന്ന വസ്തുതകളെ അവ സംഭവിക്കുന്ന ക്രമത്തിൽ ആക്കുക:

1.മുറിവിലൂടെ രോഗാണുക്കള്‍ പ്രവേശിക്കുന്നു.

2.രക്തലോമിക വികസിക്കുന്നു.

3.രാസവസ്തുക്കള്‍ രൂപപ്പെടുന്നു.

4.ന്യൂട്രോഫില്ലുകളും മോണോസൈറ്റുകളും രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്നു

5.ശ്വേതരക്താണുക്കള്‍ ലോമികാഭിത്തിയിലൂടെ മുറിവേറ്റ ഭാഗത്തേക്കെത്തുന്നു

മുണ്ടിനീര് , റൂബെല്ല , അഞ്ചാംപനി എന്നീ രോഗങ്ങൾക്കെതിരെയുള്ള വാക്സിൻ ഏതാണ് ?
സസ്യങ്ങളിൽ രോഗാണു പ്രവേശനം തടയുന്ന പ്രതിരോധ സംവിധാനത്തിൽ പെടാത്ത രാസഘടകം ഏതാണ് ?
മനുഷ്യശരീരത്തിൽ എത്ര തരത്തിലുള്ള ഇമ്മ്യുണോ ഗ്ലോബുലിൻ ഉണ്ട് ?