App Logo

No.1 PSC Learning App

1M+ Downloads

ഹാരപ്പൻ സംസ്കാരവുമായി ബന്ധപ്പെട്ട കൃഷി രീതികളെക്കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ജലസേചനത്തിനു വേണ്ടി കനാലുകൾ നിർമിച്ചിരുന്നു
  2. സിന്ധുനദി ഒഴുക്കിക്കൊണ്ടു വരുന്ന എക്കൽ മണ്ണായിരുന്നു, ഹാരപ്പൻ കൃഷിയിടങ്ങളെ ഫലഭൂയിഷ്ഠമാക്കിയിരുന്നത്.
  3. ഗോതമ്പും, ബാർലിയുമായിരുന്നു കൃഷി ചെയ്തിരുന്ന പ്രധാന ധാന്യങ്ങൾ

    Aഇവയൊന്നുമല്ല

    Biii മാത്രം ശരി

    Cii മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    ഹാരപ്പൻ നാഗരികത

    • ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത്, ഇന്നത്തെ ഇന്ത്യയിലും പാകിസ്താനിലുമായി സിന്ധുനദീതടങ്ങളിൽ ബി.സി. 3300 മുതൽ ബി.സി. 1700 വരെ നിലവിലുണ്ടായിരുന്ന ഒരു വെങ്കലയുഗ സംസ്കാരം 
    • ഹാരപ്പൻ നാഗരികതയുടെ മറ്റൊരു പേരായി അറിയപ്പെടുന്നത് സിന്ധു നദീതടസംസ്കാരം എന്നാണ് .

    ഹാരപ്പൻ കൃഷിയുടെ സവിഷേശതകൾ :  

    • ജലസേചനത്തിനു വേണ്ടി കനാലുകൾ നിർമിച്ചിരുന്നു.
    • സിന്ധുനദി ഒഴുക്കിക്കൊണ്ടു വരുന്ന എക്കൽ മണ്ണായിരുന്നു, ഹാരപ്പൻ കൃഷിയിടങ്ങളെ ഫലഭൂയിഷ്ഠമാക്കുന്നത്.
    • സിന്ധുനദീതട നിവാസികൾ കൃഷി ചെയ്തിരുന്ന പ്രധാന ധാന്യങ്ങൾ ഗോതമ്പും, ബാർലിയാണ്.
    • നിലം ഉഴുതു മറിച്ച്, കൃഷി നടത്തിയിരുന്ന പ്രദേശമായിരുന്നു, രാജസ്ഥാനിലെ കാലിബംഗൻ
    • കാർഷിക പുരോഗതി, മിച്ചോത്പാദനത്തിനും, ധാന്യങ്ങളുടെ സംഭരണത്തിനും വഴി തെളിച്ചു.

    Related Questions:

    ദയാ റാം സാഹിനി ഹാരപ്പയിൽ ഖനനം ആരംഭിച്ച വർഷം :
    ഹാരപ്പൻ നാഗരികതയുടെ പ്രധാന തുറമുഖം
    സിന്ധൂനദീതട നാഗരികതയിലെ ആളുകൾ ഏത് വംശത്തിൽപ്പെട്ടവരായിരുന്നു ?
    ഹാരപ്പൻ ജനതയെ മെസപ്പൊട്ടേമിയക്കാർ വിളിച്ചിരുന്ന പേര് എന്ത് ?
    Where was the Harappan Dockyard discovered?