Challenger App

No.1 PSC Learning App

1M+ Downloads
ഭൂമദ്ധ്യരേഖാ പ്രദേശത്ത് ലഭിക്കുന്ന മഴ

Aസംവഹന വൃഷ്ടി

Bചക്രവാത വ്യഷ്ടി

Cപർവ്വത വൃഷ്ടി

Dപ്രതിചക്രവാത വൃഷ്ടി

Answer:

A. സംവഹന വൃഷ്ടി

Read Explanation:

സംവഹനമഴ

  • അന്തരീക്ഷതാപത്താൽ വികസിച്ച് മുകളിലേക്കുയരുന്ന വായു തണുത്ത് ഘനീഭവിച്ച് കുമുലസ് മേഘങ്ങൾ രൂപമെടുക്കുന്നു.
  • തുടർന്ന് ഇടിമിന്നലോടു കൂടി മഴയുണ്ടാകുന്നു. സാധാരണയായി
  • ഉച്ചകഴിഞ്ഞുണ്ടാകുന്ന ഈ മഴ അധികനേരം നീണ്ടുനിൽക്കാറില്ല.
  • ഇത്തരത്തിലുണ്ടാകുന്ന മഴയെ സംവഹനമഴ (Convectional rain) എന്നു വിളിക്കുന്നു.
  • സംവഹനമഴ ഉഷ്‌ണമേഖലയിലെ ഒരു സാധാരണ ഉഷ്‌ണകാലപ്രതിഭാസമാണ്.
  • ഇതിനെ ഉച്ചലിത വ്യഷ്ടി എന്നും വിളിക്കുന്നു.

ശൈലവൃഷ്‌ടി

  • കടലിൽനിന്നു നീരാവി നിറഞ്ഞ കാറ്റ് കരയിലേക്കു നീങ്ങുകയും പർവതച്ചരിവുകളിലൂടെ ഉയർന്ന് തണുത്ത് ഘനീഭവിച്ച് മേഘരൂപം പ്രാപിക്കു കയും ചെയ്യുന്നു.
  • കാറ്റിന് അഭിമുഖമായ പർവതങ്ങളുടെ വശങ്ങളിൽ കൂടുതൽ മഴ ലഭി ക്കുമ്പോൾ മറുവശങ്ങളിൽ താഴ്ന്ന‌ിറങ്ങുന്നത് വരണ്ട കാറ്റായതിനാൽ അവിടെ മഴ ലഭിക്കുന്നില്ല.
  • ഇത്തരത്തിലുണ്ടാകുന്ന മഴയെ പർവത വ്യഷ്ടി അഥവാ ശൈലവൃഷ്‌ടി (Orgraphic rainfall) എന്നറിയപ്പെടുന്നു

ചക്രവാതവ്യഷ്ടി 

  • ചക്രവാതവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മഴ.
  • ചക്രവാതത്തിന്റെ മധ്യഭാഗത്ത് ഉഷ്ണവായുവും, ശീതവായുവും കൂട്ടിമുട്ടുന്നു.
  • ഈ സമയത്ത് ശീതവായു ഉഷ്ണവായുവിനെ മുകളിലേക്ക് തള്ളുന്നു.
  • വായു ഉയർന്ന് പൊങ്ങുമ്പോൾ അതിലെ നീരാവി ഘനീഭവിച്ച് മഴയായി പെയ്തിറങ്ങുന്നു.

Related Questions:

ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതം ഏത് ?
എന്താണ് നിമഞ്ജന മേഖല (Subduction zone)?
റഷ്യയുടെയും ചൈനയുടെ സംയുക്ത നാവിക അഭ്യാസത്തിൻ്റെ ഭാഗമായി കപ്പലുകൾ കടന്നുപോയ , ജപ്പാനെ ഹോകൈഡോ ദ്വീപിൽ നിന്നും വേർതിരിക്കുന്ന കടലിടുക്ക് ഏതാണ് ?

Q. ചുവടെ കൊടുത്തിരിക്കുന്ന ഭൂമിശാസ്ത്രപരമായ സവിശേഷതകൾ ഉൾക്കൊള്ളുന്ന പ്രസ്താവനകൾ പരിശോധിക്കുക.

  1. ഉത്തരാർദ്ധ ഗോളത്തിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് എവറസ്റ്റ്.
  2. ദക്ഷനാർദ്ധ ഗോളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് അർജന്റീനയിലെ, അക്വാൻ കാഗ്വ.
  3. നൈൽ നദി ഏറ്റവും കൂടുതൽ ഒഴുകുന്ന രാജ്യമാണ് സുഡാൻ. നദിയുടെ പതന സ്ഥലമാണ് മെഡിറ്ററേനിയൻ കടൽ.
  4. ലോകത്തിലെ ഏറ്റവും ആഴം കൂടിയ നദിയാണ് കോംഗോ.
    ഗ്രഹങ്ങളെ വലം വയ്ക്കുന്ന ആകാശഗോളങ്ങൾക്ക് പറയുന്ന പേര് എന്ത് ?